സംസ്​ഥാനത്ത്​ ഇന്ന്​ 2397 പേർക്ക്​ കോവിഡ്​; 2317 സമ്പർക്കം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 2397 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. 2225 രോഗ മുക്​തരായതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ശനിയാഴ്​ച സംസ്​ഥാനത്ത്​ ആറു മരണങ്ങളാണ്​ സ്​ഥിരീകരിച്ചത്​. തിരുവനന്തപുരത്ത്​ രോഗം കൂടുകയാണ്​. ശനിയാഴ്​ച 408 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്ത്​ 49 പേർക്ക്​ എവിടെ നിന്നാണ്​ രോഗം ബാധിച്ചതെന്ന്​ അറിയില്ല. മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ ഇരുന്നൂറിലധികം കേസുകൾ ഇന്ന്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

24 മണിക്കൂറിനുള്ളിൽ 34988 സാമ്പിളുകൾ പരിശോധിച്ചു. നിലവിൽ ആകെ 23277 കോവിഡ്​ രോഗികളാണ്​ സംസ്​ഥാനത്ത്​ ചികിത്സയിലുള്ളത്​. ഇന്നലെ വരെ പുറത്തുനിന്ന് 8,69,655 പേര്‍ എത്തിയിട്ടുണ്ട്. ഇതില്‍ 3,32,582 പേര്‍ വിദേശത്തുനിന്നും 5,37,000 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 408

മലപ്പുറം 379

കൊല്ലം 234

 തൃശൂര്‍ 225

കാസര്‍കോട് 198

ആലപ്പുഴ 175

കോഴിക്കോട് 152

കോട്ടയം 139

എറണാകുളം 136

പാലക്കാട് 133

കണ്ണൂര്‍ 95

പത്തനംതിട്ട 75

ഇടുക്കി 27

വയനാട് 21


6 മരണങ്ങൾ

6 മരണങ്ങളാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസർകോഡ് ഉദിനൂർ സ്വദേശി വിജയകുമാർ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശി കെ.എം. ഷാഹുൽ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കൽ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂർ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

ഉറവിടം വ്യക്തമല്ലാത്ത രോഗികൾ 197 

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 126 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 393 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 350 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 213 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 208 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 184 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 134 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 132 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 114 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 101 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 83 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 51 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 18 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 197 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

63 ആരോഗ്യ പ്രവർത്തകർക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂർ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

നെഗറ്റീവായവർ ജില്ല തിരിച്ച്​

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 104 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 236 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 120 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 41 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 148 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 142 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 131 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 38 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 94 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,76,822 പേർ വീട്/ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 19,105 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

15 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ശനിയാഴ്ച 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈൻമെൻറ്​ സോൺ സബ് വാർഡ് 1), കൂത്താട്ടുകുളം (സബ് വാർഡ് 16, 17), മലയാറ്റൂർ നിലേശ്വരം (സബ് വാർഡ് 15), പള്ളിപ്പുറം (സബ് വാർഡ് 10, 14), ശ്രിമൂലനഗരം (സബ് വാർഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാർഡ് 10, 11), കഞ്ഞിക്കുഴി (സബ് വാർഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാർഡ് 5), മരിയപുരം (സബ് വാർഡ് 8, 9), തൃശൂർ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാർഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസർഗോഡ് ജില്ലയിലെ മൂളിയാർ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാർഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂർ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമൻ (6), തൃശൂർ ജില്ലയിലെ ആളൂർ (സബ് വാർഡ് 20), മുള്ളൂർക്കര (5, 10), നെണിക്കര (5), മടക്കത്തറ (സബ് വാർഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂർ (8 (സബ് വാർഡ്), 9, 11 ), തണ്ണീർമുക്കം (2), പതിയൂർ (17), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (സബ് വാർഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുൻസിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 589 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സമ്പർക്കവ്യാപനം കൂടിയ സാഹചര്യമാണ്​ നിലവിൽ കേരളത്തിലുള്ളത്​. രോഗവ്യാപനം തടയാൻ സ്വയം നിയന്ത്രണങ്ങൾ വരുത്തിയേ മതിയാവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.