കോഴിക്കോട്: വാളയാറിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ ്രതിഷേധസൂചകമായി സംസ്ഥാന നിയമവകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേർസ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. 'ഞങ്ങളുടെ സഹോദരിമാർക്ക് നീതി നൽകുക' എന്ന പോസ്റ്റർ ഹാക്ക് ചെയ്ത വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.
http://www.keralalawsect.org/ എന്ന വെബ്സൈറ്റാണ് കേരള സൈബർ വാരിയേർസ് ഹാക്ക് ചെയ്തത്. വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ലാതാക്കിയിട്ടുണ്ട്. നിയമവകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ടോ എന്നും ഹാക്ക് ചെയ്തവർ ചോദിക്കുന്നു. ഹാക്ക് ചെയ്ത വിവരം സൈബർ വാരിയേർസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.