ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമാണെന്നും വിധി പുനഃപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയിൽ. സംസ്ഥാനത്തിന്റെ വാദമുഖങ്ങൾ രേഖാമൂലം സമർപ്പിച്ചു. ഡാമിന്റെ ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ്സ് നീട്ടാൻ കഴിയില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. പരിസ്ഥിതിമാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ വാദം.
ജലനിരപ്പ് 142 ആക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണം. ആവശ്യമെങ്കിൽ വിശാല ബെഞ്ചിന് വിടണമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പൊതുതാൽപര്യഹരജികളിൽ സുപ്രീംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.