ന്യൂഡല്‍ഹി: സിൽവർ ലൈന്‍ പദ്ധതിക്ക് അനുമതി വേണമെന്നും കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കണമെന്നും കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വിളിച്ചു ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. കേരളത്തിനുള്ള കേന്ദ്രത്തിന്റെ നികുതിവിഹിതം കുറഞ്ഞുവരികയാണെന്നും കേരളത്തിന്റെ കടബാധ്യത വര്‍ധിച്ചിട്ടുണ്ടെന്നും യോഗത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി പങ്കുവെക്കല്‍ അനുപാതം സംസ്ഥാനങ്ങളുടെ വിഹിതം കൂട്ടി 60:40 എന്ന നിലയിലാക്കണം. ആഡംബര വസ്തുക്കള്‍ക്ക് ജി.എസ്.ടി കുറച്ച നടപടി പിന്‍വലിക്കണം. ജി.എസ്.ടി നഷ്ടപരിഹാര കാലയളവ് അഞ്ചു വര്‍ഷംകൂടി നീട്ടണം.
സര്‍ചാര്‍ജ്, സെസ് തുടങ്ങിയ വരുമാനം പങ്കുവെക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായ മാറ്റം വേണം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പങ്കുവെക്കല്‍ അനുപാതം കേന്ദ്രവിഹിതം കൂട്ടി 75:25 നിലയിലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.