ദയാബായി

മരണവീട്ടിൽപോലും കറുത്തകൊടി വെക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലില്ലെന്ന് ദയാബായി

ആലപ്പുഴ: മരണവീട്ടിൽപോലും കറുത്തകൊടി വെക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലില്ലെന്ന്​ സാമൂഹികപ്രവർത്തക ദയാബായി. മുഖ്യമന്ത്രി പോകുമ്പോൾ മുന്നിൽ ചാടിക്കയറി മരണവീട്ടിലെ കറുത്തകൊടിപോലും അഴിച്ചുമാറ്റുന്നു. ഇന്ത്യൻ നാഷനൽ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ ദേശീയസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

സർക്കാർ നെല്ല് വാങ്ങിയിട്ടും എത്ര കർഷകരാണ് പണം കിട്ടാതെ ആത്മഹത്യ ചെയ്യുന്നത്. മാസങ്ങളായി പെൻഷൻ കിട്ടുന്നില്ല. എൻഡോസൾഫാൻ ബാധിതർക്കുണ്ടായിരുന്ന ആനുകൂല്യങ്ങൾപോലും നിർത്തി. അവർക്കായി താൻ 18 ദിവസം​ സെക്ര​േട്ടറിയറ്റിന്​ മുന്നിൽ നിരാഹാരം കിടന്നു. അന്ന്​ ​പൊലീസ്​ നിർബന്ധിച്ചാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. 82 വയസ്സ്​ പിന്നിട്ട തനിക്ക്​ ആരോഗ്യപരമായ ഒരു പ്രശ്നവുമില്ലെന്ന്​ ഡോക്ടർമാർ പറഞ്ഞിരുന്നു. പൊലീസ്​ എടുത്ത്​ ആംബുലൻസിലേക്ക്​ ഇടുകയായിരുന്നു. അവർ തന്ന അവാർഡാണ് ഈ ചട്ടുകാലും വടിയും. മനുഷ്യാവകാശ പ്രവർത്തകരെന്ന്​ പറയുന്നവർ എന്തുകൊണ്ട് ഈ മേഖലയിലേക്കിറങ്ങിയെന്ന് ആത്മവിമർശനം നടത്തണമെന്നും അവർ പറഞ്ഞു.

റിട്ട. ജസ്റ്റിസ്​ കെമാൽ പാഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ അമേരിക്കൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ചലച്ചിത്ര നിർമാതാവ്​ ഡോ. എ.വി. അനൂപ്, ദേശീയ ജനറൽ സെക്രട്ടറി സി.ആർ. ബെന്നി, സംസ്ഥാന പ്രസിഡന്‍റ്​ തോമസ് എബ്രഹാം, ജനറൽ സെക്രട്ടറി ടി.എം. മാത്യു, കെ.എ. സലിം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Kerala does not have the freedom to put up a black flag even at the death house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.