തിരുവനന്തപുരം: വൈദ്യുതി ബിൽ കൂടിയത് ലോക്ഡൗൺ കാലത്ത് നിയന്ത്രണമില്ലാതെ ഉപയോഗിച്ചത് കൊണ്ടാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ബിൽ സംബന്ധിച്ച് പരാതിപ്രളയമുണ്ടായ സാഹചര്യത്തിലാണ് വിശദീകരണം. ലോക്ഡൗൺ കാലത്തെ വൈദ്യുതി ഉപഭോഗം അതുവരെയുണ്ടായിരുന്ന പ്രവണതയിൽനിന്ന് വ്യതിചലിച്ചിട്ടുണ്ട്.
വീട്ടിലെ ഓരോ ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ എത്രനേരം കൊണ്ട് ഒരു യൂനിറ്റ് വൈദ്യുതി ചെലവാകുമെന്ന് മനസ്സിലാക്കണം. രണ്ടുമാസം കൊണ്ട് 240 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി. 240 യൂനിറ്റ് കടന്നുപോയാൽ സബ്സിഡിക്ക് പുറത്താവുകയും ബിൽ തുക കൂടുകയും ചെയ്യുമെന്നും അതിശ്രദ്ധ ആവശ്യമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
ഇടത്തരം വീടുകൾ
- േലാക്ഡൗണിന് മുമ്പ് ടി.വി ഉപയോഗിച്ചിരുന്നത് നാലോ അഞ്ചോ മണിക്കൂർ, ഇപ്പോൾ 15 മണിക്കൂറിലധികം. ടി.വിയോടൊപ്പം ലൈറ്റും ഫാനും പ്രവർത്തിക്കുന്നു. ഈ രീതിയിൽ അഞ്ച് മണിക്കൂർ ഉപയോഗിച്ചാൽ ഒരു യൂനിറ്റ്. ടി.വി കാണുന്നതിന് മാത്രം ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു യൂനിറ്റ്.
- കിടപ്പുമുറിയിൽ ഫാൻ എട്ട് മണിക്കൂർ പ്രവർത്തിക്കുമ്പോൾ അര യൂനിറ്റ്.
- റെഫ്രിജറേറ്റർ പ്രതിദിനം മുക്കാൽ യൂനിറ്റ് മുതൽ ഒരു യൂനിറ്റ് വരെ, കംപ്രസ്സർ കേടാണെങ്കിൽ കൂടും.
- മറ്റുപകരണങ്ങൾ കൂടിയാകുമ്പോൾ ഇടത്തരം വീടുകളിൽ ദിവസം നാല് യൂനിറ്റ് ഉപയോഗം ആയി.
- 60 ദിവസത്തെ ഉപയോഗം ശരാശരി 240 യൂനിറ്റ്.
വലിയ വീടുകൾ
- 1.5 ടണ്ണിെൻറ എയർ കണ്ടീഷണർ അര മണിക്കൂർ -ഒരു യൂനിറ്റ്.
- വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഗീസർ 20 മിനിറ്റ് -ഒരു യൂനിറ്റ്.
- ഇൻഡക്ഷൻ കുക്കർ (2000W) 30 മിനിറ്റ് -ഒരു യൂനിറ്റ്
- മൈക്രോവേവ് ഒാവൻ (1200 W) 50 മിനിറ്റ് -ഒരു യൂനിറ്റ്
- ഡിഷ് വാഷർ (30 മിനിറ്റ്) -ഒരു യൂനിറ്റ്
- റെഫ്രിജറേറ്റർ -(ഒരു ദിവസം മുക്കാൽ യൂനിറ്റ് മുതൽ ഒരു യൂനിറ്റ് വരെ)
- വൈദ്യുതി ട്രെഡ് മിൽ 40 മിനിറ്റ് -ഒരു യൂനിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.