തൊടുപുഴ: ഇടുക്കി അണക്കെട്ടിൽനിന്ന് ഏറ്റവും കൂടുതൽ ജലം തുറന്നുവിട്ടത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കകെടുതി നേരിട്ട സ്വാതന്ത്ര്യദിനം മുതൽ മൂന്ന് ദിവസമെന്ന് രേഖകൾ. സെക്കൻഡിൽ 16 ലക്ഷം ലിറ്ററോ അതിലേറെയോ ജലം പുറത്തേക്ക് ഒഴുക്കുകയായിരുന്നു ഇൗ ദിവസങ്ങളിൽ. ഇടുക്കി തുറന്ന ഇൗ മാസം ഒമ്പതിനുശേഷം ഏറ്റവും കൂടിയ അളവാണിത്.
തുടർച്ചയായി 58 മണിക്കൂറോളമാണ് ഇൗ അളവിൽ ജലം പുറത്തേക്ക് വിട്ടത്. ഇൗ വിവരമാകെട്ട അധികൃതർ മറച്ചുവെക്കുകയും െചയ്തു.
ഇടുക്കി അടക്കം 22 അണക്കെട്ടുകൾ ഒരുമിച്ചും 13 എണ്ണം ഇടവിട്ടും തുറക്കേണ്ടിവന്ന അസാധാരണ സാഹചര്യം സംജാതമായതാണ് സംസ്ഥാനത്തെ പ്രളയത്തിൽ മുക്കിയെതന്ന കാലാവസ്ഥ വകുപ്പിെൻറ നിഗമനം ശരിവെക്കുന്നതാണ് ഇൗ വിവരം. അതേസമയം, അണക്കെട്ടുകൾ തുറന്നതല്ല പ്രളയമുണ്ടാക്കിയെതന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ആഗസ്റ്റ് 15ന് വൈകീട്ട് ഏഴിന് ശേഷമാണ് അഞ്ചുഷട്ടറിലൂടെ ഏറ്റവും കൂടുതൽ ജലം കൂടുതൽ സമയം പെരിയാറ്റിലേക്ക് ഒഴുക്കിയത്. ഇത് 18ന് പുലർച്ചവരെ തുടർന്നു. ഇടക്ക് അളവിൽ നേരിയ കുറവുവരുത്തിയെങ്കിലും ശരാശരി അളവ് 16 ലക്ഷം ലിറ്ററെന്നാണ് വിവരം. 18ന് ൈവകുന്നേരമാണ് 11 ലക്ഷത്തിലേക്ക് താഴ്ത്തിയത്.
ടെലിഫോൺ നെറ്റ്വർക്ക് പ്രശ്നം പറഞ്ഞ് ഇടുക്കിയിൽനിന്ന് ഇൗ വിവരങ്ങൾ നിഷേധിച്ചപ്പോൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉൾപ്പെടെ തലസ്ഥാനത്തെ ഒാഫിസിൽനിന്ന് പോലും വിവരങ്ങൾ നൽകിയില്ല. 15ന് വൈകുന്നേരം അഞ്ചിനുശേഷം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വിവരം പുറത്തുവിടുന്നത് 45 മണിക്കൂർ പിന്നിട്ട് 17ന് ഉച്ചക്ക് രണ്ടിനാണ്. ഇൗ അറിയിപ്പ് ജനങ്ങളിലെത്തും മുേമ്പാ സാവകാശം കിട്ടും മുേമ്പാ വൻതോതിൽ ജലം പെരിയാറ്റിലേക്ക് കുതിച്ചെത്തിയത് ദുരന്തം വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.