ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്നതിനാല്‍ മെഡിക്കല്‍ കോഴ്സ് പ്രവേശന കൗണ്സലിങ്ങിെൻറ അവസാന തീയതി നീട്ടണമെന്ന കേരളത്തിെൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. നടപടിക്രമങ്ങള്‍ സെപ്റ്റംബര്‍ 10നകം പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
കൗണ്സലിങ്ങിെൻറ അവസാന തീയതി ആഗസ്റ്റ് 31ല്‍നിന്ന് സെപ്റ്റംബര്‍ 15 വരെ നീട്ടണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യം. സുപ്രീംകോടതി 10വരെ അനുവദിച്ചു.
ഇതിെൻറ അടിസ്ഥാനത്തിൽ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനായി ചൊവ്വ, ബുധൻ ദിവസങ്ങളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ നടത്താനിരുന്ന മോപ് അപ് കൗൺസലിങ് (സ്പോട്ട് അഡ്മിഷൻ) സെപ്റ്റംബർ നാല്, അഞ്ച് തിയതികളിലേക്ക് മാറ്റി.
കൗൺസലിങ് നടപടികൾ സംബന്ധിച്ച് വിശദ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണർ പി.കെ. സുധീർബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.