ഭൂവിനിയോഗം പഠിക്കും; നിർമാണ രീതികളിൽ മാറ്റം - മുഖ്യമന്ത്രി

തിരുവന്തപുരം: പ്രളയത്തി​​​​െൻറയും ഉരുൾപൊട്ടലി​​​െൻറയും പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂവിനിയോഗത്തെ കുറിച ്ച്​ പുതിയ സമിതി വിശദമായ പഠനം നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ജലവിഭവ ഡയക്​ടർ അധ്യക്ഷനായ സമിതിയാണ്​ പഠനം നടത്തുക. ഏതൊക്കെ സ്ഥലത്ത്​ താമസിക്കാം, കെട്ടിടം നിർമിക്കാം എന്നുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം സമിതി മൂ ന്ന്​ മാസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയസാധ്യത മേഖലകളിൽ കെട്ടിട നിർമാണ രീതിയിൽ മാറ്റം വരുത്തണം. ഇത്തരം ദുരന്തങ്ങള്‍ ഭാവിയില്‍ എങ്ങനെ ഒഴിവാക്കാനാകും എന്ന് ചര്‍ച്ച ചെയ്യണം. നി ലവിലുള്ള നിര്‍മാണ രീതികള്‍ക്ക് പ്രകൃതിയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് മാറ്റം വരുത്തേണ്ടതുണ്ട്​. നാടി​​െൻറ സവിശേഷതകള്‍ മനസിലാക്കി വേണം ഇനി പ്രവര്‍ത്തനങ്ങള്‍. ലൈഫ് ഷെല്‍ ഉള്‍പ്പെടെ നടപ്പാക്കാനാകുമോ എന്ന് നോക്കണം. പ്രീഫ്രാബിക്കേറ്റഡ്​ നിർമാണ രീതി പിൻതുടരാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിയിൽ നിന്നുള്ള കൂടുതൽ അസംസ്​കൃത വസ്​തുക്കളെ ഉപയോഗപ്പെടുത്തിയുള്ള നിർമാണ രീതിക്ക്​ പകരം പ്രീഫാബ്രിക്കേറ്റഡ്​ ഉൽപന്നങ്ങൾകൊള്ളുള്ള നിർമാണങ്ങളെ പ്രോത്​സാഹിപ്പിക്കണം. പ്രകൃതിയിൽ നിന്നും കൂടുതലായി വിഭവങ്ങളെ ചൂഷണം ചെയ്​തതി​​​െൻറ ഫലമാണ്​ നമ്മൾ അനുഭവിച്ചത്​. അതിനാൽ വ്യത്യസ്​തമായ നിർമാണ രീതികളെ കുറിച്ച്​ പഠിക്കുകയും പുതിയ രീതി സ്വീകരിക്കാൻ തയാറാവുകയും വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രകൃതിയിൽ നിന്നുള്ള കല്ല്​, മണൽ തുടങ്ങിയവയുടെ ഉപയോഗം പരാമവധി കുറച്ച്​ ​പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുക, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുണ്ടാകു​േമ്പാൾ അതി​​​െൻറ ആഘാതങ്ങൾ കുറക്കുന്ന തരത്തിലുള്ള നിർമാണങ്ങൾ നടത്തുക എന്നതെല്ലാമാണ്​ സർക്കാർ ലക്ഷ്യമിടുന്ന​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

നല്ല ആത്മവിശ്വാസത്തോടെ പാലാ ഉപതെരഞ്ഞെടുപ്പിനെ നേരിടും.സംസ്ഥാന ഗവണ്‍മ​െൻറി​​െൻറ പ്രവര്‍ത്തനങ്ങള്‍വെച്ച് ഒരു ആശങ്കക്കും വകയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരുപാട് കാരണങ്ങളുണ്ട്. വി.ജെ.ടി ഹാളിന് അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

വി.ജെ.ടി ഹാൾ ഇനി അയ്യങ്കാളിയുടെ പേരിൽ

തിരുവന്തപുരത്തെ വി.ജെ.ടി ഹാളിനെ അയ്യങ്കാളി ഹാൾ എന്ന്​ പുനഃനാമകരണം ചെയ്യാനുള്ള തീരുമാനം മന്ത്രിസഭായോഗം ശരിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടത്തി​​​െൻറ നവീകരണം 1999 ൽ പൂർത്തിയാക്കിയതാണ്​. കേരളത്തി​​​െൻറ സാംസ്​കാരിക സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രസ്​മാരകമായി അടയാളപ്പെടുത്തമെന്നാണ്​ സർക്കാർ ഉദ്ദേശിക്കുന്നത്​. പുലയ സമുദായത്തെ പ്രതീധിനീകരിച്ച്​ നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ അയ്യങ്കാളി ഭൂരഹിതർക്കുള്ള ഭൂമിക്കായും കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിക്കായുമെല്ലാം ശബ്​ദമുയർത്തി. ആ സ്​മരണകളുടെ ഭാഗമായാണ്​ വി.ജെ.ടി ഹാളിനെ പുനഃനാമകരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Kerala flood - New technology for construction - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.