കണ്ണൂർ: പ്രളയത്തിെൻറ വലിയ നഷ്ടം കുറക്കാൻ കഴിഞ്ഞത് സർക്കാറിെൻറ മികച്ച പ്രവർത്തനത്തിെൻറ ഫലമാണെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ മരണസംഖ്യ കുറക്കാൻ കേരളത്തിനായി. എല്ലാവിഭാഗം ജനങ്ങളും കൈകോർത്തതിെൻറ ഫലമാണിത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒരു നവകേരളത്തെ സൃഷ്ടിക്കണം. ഇതിന് എല്ലാവിധ ജനങ്ങളുടെയും സഹായ സഹകരണങ്ങളുണ്ടാകണം. ജോലിക്കായി ചെല്ലുന്ന രാജ്യങ്ങളിൽ മലയാളികൾ തുടരുന്ന സൗഹൃദമാണ് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളെ സഹായിക്കാൻ മുന്നോട്ടുവരാൻ പ്രേരിപ്പിക്കുന്നത്.
ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റിയെന്ന ഇടത് എം.എൽ.എമാരുടെ ആശങ്ക സ്വാഭാവികം മാത്രമാെണന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മഹാപ്രളയമാണുണ്ടായത്. കലക്ടർമാരും ഉദ്യോഗസ്ഥരും വളരെ ഒത്തൊരുമേയാടെ കാര്യങ്ങൾ കൂട്ടിയോജിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നല്ല മനോഭാവമാണ് കേരളേത്താട് കാണിച്ചത്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും കേരളത്തിലെത്തി. പരമാവധി സഹായങ്ങൾ ചെയ്യാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ചർച്ചചെയ്ത് കൂടുതൽ സഹായങ്ങൾ നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദേശഫണ്ട് സ്വീകരിക്കൽ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ കണ്ട് ചർച്ചനടത്തും.
മന്ത്രി രാജുവിെൻറ വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കുക എന്നതാണ് പലരുെടയും ലക്ഷ്യം. ഇതിനുപകരം പുരോഗമനപരമായി ചിന്തിക്കാനാവണം.നേരേത്ത തുടങ്ങിവെച്ച വികസനപ്രവർത്തനങ്ങൾ തുടരും. കേരളത്തിെൻറ പൊതുേമഖലയെ ശക്തിപ്പെടുത്തുന്നതിനും സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകാനുമാണ്ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസ്ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.