തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയവും വെള്ളപ്പൊക്കവും മൂലം ബുദ്ധിമുട്ടിലായ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ബിൽ അടക്കുന്നതിന് ഇളവുകൾ പ്രഖ്യാപിച്ചു.
ഇൗ ഏഴു ജില്ലകളിലേയും സെക്ഷൻ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് എടുക്കുന്നതും ബിൽ തയ്യാറാക്കി നൽകുന്നതും ഒരു ബില്ലിംഗ് സൈക്കിൾ ദീർഘിപ്പിച്ചു.
ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് പണം അടക്കാനുള്ള സമയം ജനുവരി 31 വരെ വരെ നീട്ടി നൽകിയിട്ടുണ്ട്. ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നൽകാൻ അസിസ്റ്റൻറ് എഞ്ചിനീയർമാരെയും സ്പെഷ്യൽ ഓഫിസർ റെവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ ഉണ്ടാകുന്ന റി കണക്ഷൻ ഫീസും സർചാർജും ഒഴിവാക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.