കോഴിക്കോട്: ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തിലൂടെ സംസ്ഥാനം നീങ്ങുമ്പോൾ വീട് നഷ്ടപ്പെട്ട ദുരന്ത ബാധിതർക്ക് താമസിക്കാനുള്ള സഹായം വാഗ്ദാനം െചയ്ത് പലരും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.
ആദ്യ ദിവസങ്ങളിൽ എന്തു ചെയ്യണമെന്നറിയാതെ അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കത്തിൽ പകച്ചു നിെന്നങ്കിലും പിന്നീട് പലരും സാമ്പത്തിക സഹായത്തിനു പുറമെ തങ്ങളാൽ സാധിക്കുന്ന മറ്റ് സഹായവുമായി രംഗത്തെത്തുന്നുണ്ട്. വീടും സ്വത്തും നഷ്ടപ്പെട്ട മുൻ പരിചയം പോലുമില്ലാത്ത ആളുകൾക്ക് സൗജന്യ താമസ സൗകര്യം ഒരുക്കി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് പലരും മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകി.
സമൂഹ മാധ്യമങ്ങളിലൂടെ രക്ഷാപ്രവർത്തനത്തിനു സഹായകമായ സന്ദേശങ്ങളും ഹെൽപ്ലൈൻ നമ്പറുകളും പങ്കു വെച്ചും പരോക്ഷമായെങ്കിലും രക്ഷാ ദൗത്യത്തിെൻറ ഭാഗമാവുന്നവരും കുറവല്ല. വസ്ത്രങ്ങളും ഭക്ഷണങ്ങളും മറ്റുമായി വ്യക്തിപരമായും സാംസ്കാരിക, സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭാഗമായും കാരുണ്യത്തിെൻറ കൈത്താങ്ങുമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തുന്നുണ്ട്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട പലരും സഹായം അഭ്യർഥിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും രംഗത്തു വരുന്നുമുണ്ട്. ചുറ്റിലും വെള്ളത്താൽ നിറഞ്ഞ സ്ഥലത്ത് കെട്ടിടത്തിനു മുകളിലും മറ്റുമായി അഭയം തേടിയവർ ഭയപ്പാടോടു കൂടി ഫേസ്ബുക്കിൽ ലൈവ് വീഡിയോയിലൂടെയും വാട്സ്ആപ്പ് സന്ദേശത്തിലൂടെയുമാണ് സഹായം ആവശ്യപ്പെടുന്നത്. വൈദ്യുതി വിേഛദിക്കപ്പെട്ടതും മൊബൈൽ ഫോണിൽ ചാർജ്ജ് തീർന്നു പോകുന്നതും ഒറ്റപ്പെട്ടു കഴിയുന്നവരെ ആശങ്കയിലാഴ്ത്തുന്നു.
ദുരിതക്കയത്തിൽ നിന്ന് സംസ്ഥാനത്തെ കര കയറ്റാനായി സൈന്യവും സർക്കാർ സംവിധാനങ്ങളും സന്നദ്ധ സേവകരും ഉണർന്നു പ്രവർത്തിക്കുന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.