സംസ്ഥാനത്ത് സമാന്തര സ്വർണ വിപണിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സമാന്തര സ്വർണ വിപണന ശൃംഖലയെന്ന് നിയമസഭയിൽ പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയത്തി ലൂടെ വിഷയം ഉന്നയിച്ച പ്രതിപക്ഷം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

3,000 കോടി രൂപ ലഭിക്കേണ്ട സ്വർണത്തിന്മേൽ നികുതി 300 കോടിയായി കുറഞ്ഞു. ജി.എസ്.ടി വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാലാണ് ഈ സാഹചര്യം ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.

സ്വർണ കള്ളകടത്ത് മൂലം സംസ്ഥാനത്ത് ഗണ്യമായ നികുതി ചോർച്ചയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് സഭയെ അറിയിച്ചു. ബിൽ നൽകാൻ കച്ചവടക്കാർ താൽപര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി നികുതി അടച്ച് സ്വർണം വിറ്റാൽ പവന് 35,000 രൂപയാകും. ജി.എസ്.ടി കൗൺസിൽ സബ് കമ്മിറ്റിയിലൂടെ നികുതി ചോർച്ച തടയാൻ ശ്രമിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kerala Gold Market Opposition Wants to Discuss Issues in Kerala Assembly -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.