‘മാധ്യമങ്ങളെന്തിനാണ് അവരുടെ യഥാർഥ പേരായ മുംതാസ് ഇസ്മായീലിന് പകരം സ്വപ്ന സുരേഷ് എന്ന് വിളിക്കുന്നത്’.കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെപറ്റി ട്വിറ്ററിൽ വന്ന ട്വീറ്റുകളിലൊന്നാണിത്. ഇതോടൊപ്പം കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള അവരുടെ ഫോേട്ടായും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
മന്ത്രി കെ.ടി ജലീലുമായുള്ള ഫോൺകോളുകൾ പുറത്തുവന്നതോടെ പ്രചരണങ്ങൾക്ക് ശക്തി പ്രാപിച്ചു. മുസ്ലിം മന്ത്രിയുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ അവർ മുസ്ലിമാണെന്നും ഉറപ്പിക്കുകയായിരുന്നു വ്യാജ പ്രചാരകർ. ഹിന്ദുവായിരുന്ന സ്വപ്ന മുസ്ലിമായി മതംമാറിയതായും അതല്ല, മുസ്ലിമായ അവർ മതം മറച്ചുവക്കാൻ ഹിന്ദു പേര് ഉപയോഗിക്കുന്നതാണെന്നുമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ സോഷ്യൽമീഡിയയിൽ പറന്നുനടന്നു. തുടർന്ന് ഇന്ത്യ ടുഡേ ഇതു സംബന്ധിച്ച് ഫാക്ട് ചെക്ക് നടത്തി.
എൻ.െഎ.എയുമായ ബന്ധപ്പെട്ട അവർ പ്രചരണങ്ങൾ വ്യാജമാണെന്ന് ഉറപ്പിച്ച് പറഞ്ഞു. എഫ്.െഎ.ആറും കോൾ ഡീറ്റയിലുകളും പരിശോധിച്ചെങ്കിലും മുംതാസ് ഇസ്മായീൽ എന്നൊരു പേര് കണ്ടെത്താനായില്ലെന്നും ‘ഇന്ത്യ ടുഡേ ആൻറി ഫേക്ക് ന്യൂസ് വാർ റൂം’ പറയുന്നു. കേരളത്തിൽ നിന്നുള്ള ചില ഹിന്ദുത്വ സംഘങ്ങളാണ് ഇത്തരത്തിലൊരു പ്രചാരണം ആദ്യം നടത്തിയത്. പിന്നീടിത് ഉത്തരേന്ത്യയിലേക്കും വ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.