കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതികൾ കൂടുതൽ രാജ്യങ്ങളിൽനിന്ന് സ്വർണം കടത്താൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. കേസിലെ 20 പ്രതികൾക്കെതിരെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് സ്വർണക്കടത്ത് വ്യാപിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിെൻറ വിശദാംശങ്ങളുള്ളത്. യു.എ.ഇക്ക് പുറമെ ബഹ്റൈൻ, സൗദി അറേബ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽനിന്നും സ്വർണം കടത്തിക്കൊണ്ടുവരാൻ പദ്ധതിയിട്ടതായാണ് എൻ.ഐ.എയുടെ ആരോപണം.
മുഖ്യപ്രതി സ്വപ്ന സുരേഷ് അടക്കം 20 പേരെയാണ് ആദ്യ കുറ്റപത്രത്തിൽ പ്രതിചേർത്തിരിക്കുന്നത്. സ്വപ്നക്കൊപ്പം ബംഗളൂരുവിൽനിന്ന് പിടിയിലായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയതിനാൽ പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. സ്വപ്നയെ കൂടാതെ യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി പി.എസ്. സരിത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസ് (34), മൂവാറ്റുപുഴ ആനിക്കാട് സ്വദേശി എ.എം. ജലാൽ, മലപ്പുറം ഐക്കരപ്പടി സ്വദേശി പി. മുഹമ്മദ് ഷാഫി (37), മലപ്പുറം വേങ്ങര സ്വദേശി ഇ. സെയ്തലവി(60), മലപ്പുറം കോട്ടക്കൽ വാളക്കുളം സ്വദേശി പി.ടി. അബ്ദു (48), മൂവാറ്റുപുഴ പെരുമറ്റം സ്വദേശി റബിൻസ് ഹമീദ് (42), മൂവാറ്റുപുഴ കിഴക്കേക്കര സ്വദേശി മുഹമ്മദലി ഇബ്രാഹിം (36), മൂവാറ്റുപുഴ സ്വദേശി മുഹമ്മദലി (44), പെരിന്തൽമണ്ണ സ്വദേശി കെ.ടി. ഷറഫുദ്ദീൻ (38), പാലക്കാട് മണ്ണാർക്കാട് സ്വദേശി എ. മുഹമ്മദ് ഷഫീഖ് (33), മലപ്പുറം സ്വദേശി ഹംസത് അബ്ദുൽ സലാം, കോഴിക്കോട് സ്വദേശി ടി.എം. ഷംജു, മലപ്പുറം കൊണ്ടോട്ടി സ്വദേശി അംജദ് അലി (51), കോഴിക്കോട് വട്ടക്കിണർ സ്വദേശി സി.വി. ജിഫ്സൽ (38), മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പി. അബൂബക്കർ (61), കോഴിക്കോട് കൊടുവള്ളി സ്വദേശി വി.കെ. മുഹമ്മദ് അബ്ദു ഷമീം (26), മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പി. അബ്ദുൽ ഹമീദ് (54), കോഴിക്കോട് സ്വദേശി ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.