കൊച്ചി: ഭർത്താവിെൻറ സത്രീധന പീഡനത്തിനിരയായ വിസ്മയയെന്ന ആയുർവേദ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്യാനിടയായ കേസ് സ്ത്രീധന സമ്പ്രദായത്തിനെതിരായ പോരാട്ടമാണെന്ന് സർക്കാർ ഹൈകോടതിയിൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. അതിനാൽ, പ്രതിയായ കിരൺ സഹതാപം അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) വ്യക്തമാക്കി.
സംഭവത്തെതുടർന്ന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന കൊല്ലം പോരുവഴി ചന്ദ്രവിലാസത്തിൽ കിരൺകുമാർ നൽകിയ ജാമ്യഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. കേസിൽ കുറ്റപത്രം നൽകുകയും സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യതയുള്ളതിനാൽ പ്രതി റിമാൻഡിൽ കഴിയുേമ്പാൾതന്നെ വിചാരണ നടത്തണം. കുറ്റപത്രം നൽകിയത് പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും ഡി.ജി.പി വ്യക്തമാക്കി. വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എം.ആർ. അനിത, ഹരജി വിധി പറയാൻ ഈ മാസം ഏഴിലേക്ക് മാറ്റി.
ടിക് ടോക് താരമായിരുന്ന വിസ്മയ മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചിരുന്നെന്നും പരീക്ഷയടുത്തപ്പോൾ മൊബൈൽ ഫോൺ ഉപയോഗം താൻ വിലക്കിയെന്നുമാണ് അരുണിെൻറ വാദം. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതാണ് ആത്മഹത്യ ചെയ്യാനുള്ള പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നും കിരൺ വാദിച്ചു. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ 105 ദിവസമായി ജയിലിലുള്ള താൻ തടവിൽ തുടരേണ്ടതില്ല.
41 പവൻ സ്വർണം തെൻറയും വിസ്മയയുടെയും സംയുക്ത ലോക്കറിലാണ് സൂക്ഷിച്ചിരുന്നതെന്ന വാദത്തെ കിരണിെൻറ ലോക്കറിൽനിന്നാണ് സ്വർണം കണ്ടെടുത്തതെന്ന എതിർവാദമുന്നയിച്ച് സർക്കാർ പ്രതിരോധിച്ചു. കേസ് ഡയറിയും ഡി.ജി.പി ഹാജരാക്കി. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്ത് ചവിട്ടിയതായി കേസിൽ കക്ഷിചേർന്ന വിസ്മയയുടെ പിതാവ് ചൂണ്ടിക്കാട്ടി. തെളിവായി വാട്സ്ആപ് സന്ദേശങ്ങളുടെ പകർപ്പും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.