കോവിഡ്​ ചികിത്സ: സ്വകാര്യ ആശുപത്രികളിലെ മുറി വാടക സർക്കാർ പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ്​ ചികിത്സക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറി വാടക സർക്കാർ നിശ്ചയിച്ചു. മൂന്ന്​ വിഭാഗമായി തിരിച്ചാണ്​ നിരക്ക്​ നിശ്ചയിച്ചത്​. മുറിവാടക ആശുപത്രികൾക്ക്​ നിശ്ചയിക്കാമെന്ന മുൻ ഉത്തരവ്​ റദ്ദാക്കിയാണ്​ പുതിയ തീരുമാനം.

മുറിവാടക​ നിശ്ചയിക്കാൻ സ്വകാര്യ ആശുപത്രികൾക്ക്​ അനുമതി നൽകിയ സർക്കാർ ഉത്തരവിനെതിരെ നേരത്തേ ഹൈകോടതി റദ്ദാക്കിയിരുന്നു. സർക്കാർ എല്ലാ കാര്യങ്ങളും സ്വകാര്യ ആശുപത്രികളുടെ ഇഷ്​ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് വിമർശിച്ച കോടതി എല്ലാ ഭാരവും ഹൈക്കോടതിയുടെ ചുമലിൽ വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

ആ​ശുപത്രി മാനേജ്​മെന്‍റുകളുടെ ആവശ്യം പരിഗണിച്ചാണ്​ ആരോഗ്യ വകുപ്പ്​ പ്രസ്​തുത തീരുമാനം കൈകൊണ്ടിരുന്നത്​. സ്വകാര്യ ആശുപത്രികളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ സർക്കാർ തീരുമാനമെന്ന്​ ആക്ഷേപമുണ്ടായിരുന്നു.

ആ​ശു​പ​ത്രി മു​റി​ക​ളി​ലെ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ സ​ർ​ക്കാ​ർ പു​തു​ക്കി നി​ശ്ച​യി​ച്ച മു​റി​വാ​ട​ക (എ​ന്‍.​എ.​ബി.​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഇ​ല്ലാ​ത്ത​വ​യും ഉ​ള്ള​വ​യും എ​ന്ന ക്ര​മ​ത്തി​ൽ):

100 കി​ട​ക്ക​യി​ല്‍ താ​ഴെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ

ര​ണ്ട് കി​ട​ക്ക​യു​ള്ള മു​റി-2724, 2997

ര​ണ്ട് കി​ട​ക്ക​യു​ള്ള എ.​സി മു​റി- 3174, 3491

ഒ​രു കി​ട​ക്ക​യു​ള്ള മു​റി -3703, 4073

ഒ​രു കി​ട​ക്ക​യു​ള്ള എ.​സി മു​റി-5290, 5819

100-300 കി​ട​ക്ക​യു​ള്ള ആ​ശു​പ​ത്രി​ക​ള്‍

ര​ണ്ട് കി​ട​ക്ക​യു​ള്ള മു​റി -3678, 4046

ര​ണ്ട് കി​ട​ക്ക​യു​ള്ള എ.​സി മു​റി -4285, 4713

ഒ​രു കി​ട​ക്ക​യു​ള്ള മു​റി -4999, 5499

ഒ​രു കി​ട​ക്ക​യു​ള്ള എ.​സി മു​റി -7142, 7856

മു​ന്നൂ​റി​ല​ധി​കം കി​ട​ക്ക​യു​ള്ള ആ​ശു​പ​ത്രി​ക​ള്‍

ര​ണ്ട് കി​ട​ക്ക​യു​ള്ള മു​റി -4577, 5035

ര​ണ്ട് കി​ട​ക്ക​യു​ള്ള എ.​സി മു​റി -5332, 5866

ഒ​രു കി​ട​ക്ക​യു​ള്ള മു​റി -6221, 6843

ഒ​രു കി​ട​ക്ക​യു​ള്ള എ.​സി മു​റി -8887

Tags:    
News Summary - kerala government been revised hospital rent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.