തിരുവനന്തപുരം: സർക്കാറിനോട് ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നി യമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്ന് രാഷ് ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷ. സാധാരണ മന്ത്രിസഭ അംഗീകരിച്ച് സമർപ്പിക്കുന്ന പ്രസംഗം രാഷ്ട്രീയ നിലപാട് മറന്ന് ഗവർണർമാർ അതുപോലെ വായിക്കുകയാണ് പതിവ്. എന്നാൽ, ആരി ഫ് മുഹമ്മദ് ഖാൻ അത്തരം നടപടികൾക്ക് തയാറാകുമോയെന്ന ആശങ്ക സർക്കാറിനും ഭരണക ക്ഷിക്കുമുണ്ട്. ജനുവരി 30ന് സഭ ചേരാനാണ് സർക്കാർ ആലോചിക്കുന്നത്.
മുമ്പ് ചില ഗവ ർണർമാർ കേന്ദ്ര വിമർശനം വരുന്ന ഭാഗം ഒഴിവാക്കി ബാക്കി വായിച്ചിട്ടുണ്ട്. മുൻ ഗവർണർ ജ. പി. സദാശിവം ഒരു തവണ കേന്ദ്ര വിമർശ ഭാഗം വിട്ട് ബാക്കി വായിച്ചിരുന്നു. എന്നാൽ, അവസാന നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന ഭാഗം മുഴുവൻ അദ്ദേഹം വായിക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയെ മുന്നിൽനിന്ന് എതിർക്കുന്ന സംസ്ഥാനമാണ് കേരളം. സർവകക്ഷി യോഗം ചേരുകയും നിയമസഭ ചേർന്ന് പ്രമേയം പാസാക്കുകയും നിയമെത്ത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി നൽകുകയും ചെയ്തു. സംസ്ഥാന സർക്കാറിെൻറ ഇൗ നിലപാടുകളിലെല്ലാം കടുത്ത വിയോജിപ്പുള്ള ഗവർണർ ഇക്കാര്യത്തിൽ ഏറ്റുമുട്ടൽ പാതയിലാണ്.
ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പെങ്കടുക്കുന്നുണ്ട്. പരേഡിനെ അഭിസംബോധന ചെയ്യുന്നത് ഗവർണറാണ്. സർക്കാറും ഗവർണറുമായി മുെമ്പാരിക്കലുമില്ലാത്ത വിധം പരസ്യമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. പരോക്ഷമായ പരാമർശങ്ങളാണ് ഇതുവരെ ഉണ്ടായതെങ്കിൽ കടുത്ത രീതിയിലാണ് വെള്ളിയാഴ്ച ഗവർണർ ഡൽഹിയിൽ പ്രതികരിച്ചത്. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിെൻറ പേരിൽ സർക്കാറിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്. ഗവർണർക്കെതിരെ സർക്കാർ കേന്ദ്രങ്ങൾ കൂടുതൽ പ്രകോപനത്തിന് തയാറായിട്ടില്ല. എന്നാൽ, ഗവർണറുടെ പരസ്യവിമർശനത്തിന് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രിക്ക് വന്നുകഴിഞ്ഞു.
ഗവർണറുടെ പരസ്യ വിമർശനം തങ്ങൾക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ, ഗവർണറും സർക്കാറുമായുള്ള പോരിൽ യു.ഡി.എഫിന് ആശയക്കുഴപ്പമുണ്ട്. തദ്ദേശ വാർഡ് വിഭജന ഒാർഡിനൻസ് ഒപ്പിടാത്തതിൽ യു.ഡി.എഫ് ഗവർണർക്കൊപ്പമാണ്. എന്നാൽ, പൗരത്വ വിഷയത്തിൽ ഗവർണറോട് യോജിക്കുന്നുമില്ല. ജ. സദാശിവം തങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്ന ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തിന് പുതിയ ഗവർണറുടെ നടപടികളിൽ തികഞ്ഞ സന്തോഷമാണ്.
വാർഡ് വിഭജനം: നിയമനിർമാണത്തിന് സർക്കാർ മുന്നോട്ട്
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനായി കൊണ്ടുവന്ന ഒാർഡിനൻസിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ നിയമനിർമാണ നടപടികളുമായി സർക്കാർ മുന്നോട്ട്. സഭയിൽ കൊണ്ടുവരുന്ന ബില്ലിെൻറ കരട് തദ്ദേശവകുപ്പ് തയാറാക്കി. നേരേത്ത മന്ത്രിസഭ അംഗീകരിച്ച ഒാർഡിനൻസിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ കരട് പരിശോധനക്കായി നിയമവകുപ്പിന് കൈമാറി. അധിക സാമ്പത്തികബാധ്യത സഞ്ചിതനിധിയിൽനിന്ന് വരാത്ത വിധമാണ് ബിൽ തയാറാക്കിയിരിക്കുന്നത്. അടുത്ത മന്ത്രിസഭ ഇത് അംഗീകരിച്ചേക്കും.
സഞ്ചിതനിധിയിൽ നിന്നാണ് ഒാണറേറിയമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നും തനത് ഫണ്ടിൽ നിന്നാണെങ്കിൽ വേെണ്ടന്നുമാണ് നിലവിലെ ധാരണ. എന്നാൽ നിയമവകുപ്പ് ഇതിൽ പരിശോധന നടത്തും. നിയമസഭയിൽ ബിൽ പാസാക്കിയാലും ഗവർണർക്ക് അനുമതി നൽകാതിരിക്കാം. ഗവർണർ തള്ളിയാലും വീണ്ടും നിയമസഭ പാസാക്കിനൽകിയാൽ ഗവർണർക്ക് അംഗീകരിക്കേണ്ടി വരും.
2011 ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി വാർഡ് പുനഃസംഘടന വേണമെന്നാണ് സർക്കാർ നിലപാട്. എന്നാൽ പ്രതിപക്ഷം ഇതിനോട് യോജിക്കുന്നില്ല. സെൻസസിനെ ബാധിക്കുമെന്ന് കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒാർഡിനൻസിനെതിരെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഗവർണർ ഉന്നയിച്ച സംശയങ്ങൾക്ക് രണ്ട് പ്രാവശ്യം സർക്കാർ മറുപടി നൽകിയിരുന്നു. മന്ത്രി എ.സി. മൊയ്തീനും ഗവർണറെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.