കെ. റെയിൽ പദ്ധതിക്ക് അനുമതി തേടി ഗവർണറും; കേന്ദ്രത്തിനയച്ച കത്ത് പുറത്ത്

തിരുവനന്തപുരം: വിവാദമായ കെ. റെയിൽ പദ്ധതിക്ക് അനുമതി തേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണ് ഗവർണർ കത്ത് അയച്ചത്. 2021 ആഗസ്റ്റ് 16ന് നൽകിയ കത്തിന്‍റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു.

കെ റെയിൽ പദ്ധതിക്കായി 24/12/2020ന് അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചിരുന്നതും പുതിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കേരള സർക്കാറിന്‍റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. 17/06/2020ൽ പദ്ധതിയുടെ ഡി.പി.ആർ റെയിൽവേ ബോർഡിന്‍റെ പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്. 13/07/2021ൽ മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ടിരുന്നതായും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ജൂൺ രണ്ടിന് കേന്ദ്ര സർക്കാർ എം.പിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലേക്ക് 283 പേജുള്ള അജണ്ടയാണ് നൽകിയത്. ഈ അജണ്ടയിൽ 251മത്തെ പേജിലാണ് ഗവർണറുടെ കത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഗവർണർ നൽകിയ കത്ത് പുറത്തുവന്നത്.

Tags:    
News Summary - Kerala Governor seeks approval for K rail project; The letter to Central Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.