തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപയാണ് ധനസഹായം. സംസ്ഥാനത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് പ്രാബല്യം. അതേസമയം കേരളത്തിൽ കോവിഡ് മരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിനായി സംസ്ഥാന തലത്തിലേക്ക് കൈമാറിയ പട്ടികയിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പുനഃപരിശോധനകള്‍ക്കുശേഷം 7000 മരണങ്ങൾകൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുമെന്നാണ് വിവരം. ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. 2020 മാര്‍ച്ച് 28നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് സർക്കാർ പുനഃപരിശോധിച്ചത്. പോസിറ്റിവായശേഷം 30 ദിവസത്തിനുള്ളിലെ മരണവും കോവിഡ് മരണങ്ങളായി പരിഗണിക്കണമെന്ന കേന്ദ്ര നിർദേശംകൂടി യാഥാർഥ്യമാകുന്നതോടെ മരണസംഖ്യ ഇനിയും ഉയരും.
ഇതിനായും ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയാറാക്കുന്നുണ്ട്. ഏത് സമയപരിധി മുതലുള്ള മരണങ്ങളിലാണ് 'ഒരു മാസ'പരിഗണനക്ക് പ്രാബല്യമുണ്ടാകുക എന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.