തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പണം സമാഹരിക്കാൻ എല്ലാ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസ ശമ്പളം നൽകും വിധം സാലറി ചലഞ്ചിന് മന്ത്രിസഭയുടെ പച്ചക്കൊടി. ജീവനക്കാരുമായി ആശയവിനിയമം നടത്തിയ ശേഷമാകും തുടർ നടപടി. പ്രതികരണം വിലയിരുത്തിയ ശേഷം പെങ്കടുക്കാത്തവരുടെ കാര്യത്തിൽ തെലങ്കാന മാതൃകയിൽ സാലറി കട്ട് അടക്കം നടപടികളും ആലോചനയിലുണ്ട്. 2018 ലെ പ്രളയ കാലത്തും സാലറി ചലഞ്ച് ഏർപ്പെടുത്തിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ എന്നിയിടങ്ങളിലും ഇത് ബാധകമാകും.
മന്ത്രിമാർ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 92,423 രൂപയാണ് മന്ത്രിമാർക്ക് ശമ്പളവും ആനുകൂല്യവുമായി കിട്ടുക. മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഇതിനകം പണം നൽകി.
സാലറി ചലഞ്ചിൽ പെങ്കടുക്കാൻ തയാറാകാത്തവരിൽനിന്ന് വിഹിതം ഇൗടാക്കാൻ മറ്റ് ചില സംസ്ഥാനങ്ങളുടെ മാതൃകയാണ് പരിഗണിക്കുന്നത്. ജീവനക്കാരുടെ പ്രതികരണം നോക്കിയാകും തീരുമാനം. ആശാവഹമല്ലെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ ശമ്പളം 50 ശതമാനം വീതം കുറക്കാൻ നിർദേശമുണ്ട്. ഉയർന്ന ശമ്പളക്കാരിൽനിന്ന് ഇൗടാക്കുകയും താഴ്ന്ന ശമ്പളക്കാരിൽനിന്ന് നിർബന്ധ പൂർവം കുറവ് വരുത്താതിരിക്കുകയും ചെയ്യണമെന്ന നിർദേശവുമുണ്ട്.
ചലഞ്ചിൽ ചേരുന്നവർക്ക് മൂന്നോ, നാലോ ഗഡുക്കളായി നൽകാൻ അവസരം നൽകും. എല്ലാ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസ ശമ്പളം ട്രഷറിയിൽ എത്തിക്കുന്നത് ഉറപ്പാക്കും. ഇത് 3000 കോടിയിലേറെ വരും. 2018ലെ സാലറി ചലഞ്ച് വഴി 1500 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ തവണ കോടതിയിൽ ചോദ്യം ചെയ്തതോടെ സാലറി ചലഞ്ച് നിർബന്ധമാക്കാൻ സർക്കാറിനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.