അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി

കോഴിക്കോട്: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയതാണെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയും പരിഹാരവും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ചെറുകിട വൈദ്യുത പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും. സംസ്ഥാനത്തിന് വേണ്ട 70 ശതമാനം വൈദ്യുതിയും പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും എം.എ മണി വ്യക്തമാക്കി.

കെ.എസ്.ഇ.ബി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിൽ 6000 കോടിയുടെ അധിക ബാധ്യതയുണ്ട്. നിരക്ക് വർധനയിൽ തീരുമാനം എടുക്കേണ്ടത് വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയാണെന്നും എം.എം മണി പറഞ്ഞു.

 

Tags:    
News Summary - kerala govt is not dropped athirappilly hydroelectric project mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.