സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം: വിജ്ഞാപനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ്​ സ​െൻററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്​ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനമായി. ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ  കിടത്തിചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്.

നഴ്‌സസ്  മാനേജര്‍മാര്‍ക്ക് 22,650, നഴ്‌സിങ്​ സൂപ്രണ്ട് 22,090, അസി. നഴ്‌സിങ്​ സൂപ്രണ്ട് 21,550, ഹെഡ് നഴ്‌സ് 21,020,  ട്യൂട്ടര്‍ നഴ്‌സ് / ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20,550, സ്​റ്റാഫ് നഴ്‌സ് 20,000, എ.എന്‍.എം ഗ്രേഡ്-^ഒന്ന്​ 18,570, എ.എന്‍.എം ഗ്രേഡ്^രണ്ട്​ -17,680 എന്നിങ്ങനെയാണ് നഴ്‌സിങ്​ വിഭാഗത്തി​​െൻറ അടിസ്​ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടു മാസം തികയുന്ന തീയതിക്കോ അതിനു ശേഷമോ നിര്‍ദേശങ്ങള്‍ പരിഗണനക്കെടുക്കും. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും  നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കും. ഇവ അഡീഷനല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും  (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ നല്‍കണം.

Tags:    
News Summary - Kerala Govt Published Gazette Notification for Private Hospital Nurses Salary -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.