തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിന്റെ ഭാഗമായുള്ള പണം അദാനിക്ക് നൽകാൻ 400 കോടി കടമെടുക്കുന്നു. തുറമുഖ നിർമാണ മേൽനോട്ടത്തിനായി സർക്കാർ രൂപവത്കരിച്ച വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി (വിസിൽ) ഹഡ്കോയിൽനിന്നാണ് സർക്കാർ ഗാരന്റിയിൽ വായ്പയെടുക്കുന്നത്.
പുലിമുട്ട് നിർമാണത്തിനുള്ള 1450 കോടിയാണ് കരാർ പ്രകാരം സർക്കാർ അദാനിക്ക് നൽകേണ്ടത്. ഇതിൽ 190 കോടി നേരത്തേ നൽകിയിരുന്നു. ബാക്കി തുകക്കായി അദാനി ഗ്രൂപ് 2020 മുതൽ ആവശ്യപ്പെട്ടുവരികയാണ്.
സാമ്പത്തികഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പണം വായ്പയിലൂടെ കണ്ടെത്താൻ തുറമുഖ കമ്പനിയോട് സർക്കാർ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.