കരിപ്പൂർ: 2020ലെ ഹജ്ജിന് ഇന്ത്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കോവിഡ് പശ്ചാത്തലത്തിൽ യാത്ര പുറപ്പെടാൻ അനുവാദം ലഭിക്കുമോയെന്നത് സംബന്ധിച്ച് സൗദി മന്ത്രാലയത്തിെൻറ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. ചെയർമാൻ സി. മുഹമ്മദ് ഫൈസിയാണ് പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് ഗഡുക്കളായി രണ്ടുലക്ഷം രൂപ അടച്ചവർക്ക്, ഹജ്ജ് സാധ്യമല്ലെങ്കിൽ തുക അക്കൗണ്ടിലേക്ക് തിരിച്ചുനൽകും.
ഇത്തവണ നറുക്കെടുപ്പിലൂടെയും മറ്റും അവസരം ലഭിച്ചവർക്ക് 2021ലെ ഹജ്ജിന് നേരിട്ട് അവസരം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ഡോ. കെ.ടി. ജലീൽ, ചെയർമാൻ എന്നിവർ കേന്ദ്ര ഹജ്ജ്കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിക്ക് കത്തയച്ചിട്ടുണ്ട്. നയപരമായ വിഷയമായതിനാൽ കേന്ദ്രസർക്കാറിെൻറ പ്രേത്യക തീരുമാനം ആവശ്യമാണ്. കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് പിന്നാലെ മറ്റു സംസ്ഥാന ഹജ്ജ് കമ്മിറ്റികളും ഇക്കാര്യം കേന്ദ്രത്തിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.