മാവോവാദി നേതാവ് രൂപേഷിനെതിരായ യു.എ.പി.എ കുറ്റങ്ങൾ റദ്ദാക്കി

കൊ​ച്ചി: മാ​വോ​വാ​ദി നേ​താ​വ് രൂ​പേ​ഷി​നെ​തി​രെ മൂ​ന്ന്​ കേ​സി​ൽ യു.​എ.​പി.​എ, രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യ​ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. കു​റ്റ്യാ​ടി, വ​ള​യം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്ന്​ കേ​സി​ൽ​നി​ന്നാ​ണ് ഈ ​കു​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ജ​സ്റ്റി​സ് കെ.​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ട​ത്.

നേ​ര​ത്തേ സ​മാ​ന ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ൽ​നി​ന്ന്​ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച്​ തീ​ർ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ കേ​സ്​ വീ​ണ്ടും ഡി​വി​ഷ​ൻ ബെ​ഞ്ചി​ലെ​ത്തി​യ​ത്. തോ​ക്കും മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മാ​വോ​വാ​ദി ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തെ​ന്ന്​ ആ​രോ​പി​ച്ചു​ള്ള കേ​സു​ക​ളാ​ണ് രൂ​പേ​ഷി​നെ​തി​രെ​യു​ള്ള​ത്.

ഈ ​കേ​സു​ക​ളി​ൽ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം (യു.​എ.​പി.​എ) പ്ര​കാ​ര​മു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്നു​കാ​ട്ടി രൂ​പേ​ഷ് ആ​ദ്യം ന​ൽ​കി​യ ഹ​ര​ജി കോ​ഴി​ക്കോ​ട് അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്. 

Tags:    
News Summary - Kerala HC quashes UAPA charges against Maoist leader Rupesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.