കോഴിക്കോട്: പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ പരീക്ഷ നടത്തുന്ന ആരോഗ്യ സർവകലാശാലയുെട നിലപാടിൽ മെഡിഫെഡ് പ്രതിഷേധിച്ചു. ഫാർമസി, നഴ്സിങ് വിദ്യാർഥികൾക്ക് പെരുന്നാളിന് തൊട്ടടുത്ത ദിവസങ്ങളിലാണ് വാർഷിക പരീക്ഷ വരുന്നത്. ഒരു മാസത്തെ വ്രതശുദ്ധിയുടെ പൂർണതയോടെ പെരുന്നാളിനെ കാത്തിരിക്കുന്ന വിദ്യാർഥികൾ ഇതുമൂലം മാനസിക സംഘർഷത്തിലാണ്.
കുടുംബത്തോടൊപ്പം ആഘോഷിക്കേണ്ട പെരുന്നാൾ ദിനത്തിൽ ഹോസ്റ്റൽ മുറികളിൽ െചലവഴിക്കേണ്ട അവസ്ഥയിലാണ്. ആരോഗ്യ സർവകലാശാലയിൽ പഠനം പൂർത്തിയാക്കണമെങ്കിൽ ഇത്തരം സഹനങ്ങൾ അനിവാര്യമായപോലെ എല്ലാവർഷവും ഏതെങ്കിലും കോഴ്സിെൻറ വാർഷിക പരീക്ഷ ഇത്പോലെയാണ് നടത്തുന്നത്.
മെഡിഫെഡ് പ്രവർത്തകർ വൈസ് ചാൻസലറെയും പരീക്ഷ കൺട്രോളറെയും നേരിട്ട് കണ്ട് പരാതി കൊടുത്തിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുപോലെ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന പരീക്ഷ സമയക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഡോ. സിറാജുദ്ദീൻ, സംസ്ഥാന കൺവീനർ ഡോ. ഔസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.