കൊച്ചി: ആധാർ കാർഡില്ലാത്തതിനാൽ ആദായ നികുതി റിേട്ടൺ സമർപ്പിക്കാൻ കഴിയാത്തയാളുടെ റിേട്ടൺ സ്വീകരിക്കാൻ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ആധാർ -പാൻ ലിങ്ക് ചെയ്യാത്തതിനാൽ തെൻറ ആദായ നികുതി റിേട്ടൺ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അയ്യപ്പൻകാവ് സ്വദേശി പ്രശാന്ത് സുഗതൻ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. സ്ഥിരമായി ആദായ നികുതി റിേട്ടൺ സമർപ്പിക്കാറുള്ള തനിക്ക് റിേട്ടൺ നൽകുേമ്പാൾ ആധാർ നമ്പർ നൽകണമെന്ന വ്യവസ്ഥ പാലിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
സ്വകാര്യതക്കുള്ള അവകാശത്തിെൻറ ലംഘനമാണെന്ന് കരുതുന്നതിനാൽ ഹരജിക്കാരൻ ഇതുവരെ ആധാർ എടുത്തിട്ടില്ല. ആധാർ നിർബന്ധമാക്കിയതിനെതിരെ മുൻ കർണാടക ഹൈകോടതി ജഡ്ജി നൽകിയ ഹരജിയിൽ സ്വമേധയാ മാത്രമാകണം ആധാർ പദ്ധതിയിൽ അംഗമാകേണ്ടതെന്നും അത് ഇല്ലാത്തതിെൻറ പേരിൽ ഒരു സർക്കാർ സേവനവും നിഷേധിക്കരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെയാണ് 2017ലെ ധനകാര്യ നിയമത്തിൽ െഎ.ടി റിേട്ടൺ സമർപ്പിക്കുേമ്പാൾ ആധാർ നമ്പർ ചേർക്കണമെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തിയത്. ഇതിനെതിരെ ചിലർ സുപ്രീംകോടതിയെ സമീപിച്ചു.
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിബന്ധനയും ഇതിനിടെ ഉണ്ടായി. ആധാർ നമ്പർ എടുത്തിട്ടില്ലാത്തവരുടെ കാര്യത്തിൽ വ്യവസ്ഥ നടപ്പാക്കുന്നതിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് പരിഗണിക്കാതെ ആധാർ നമ്പർ ഇല്ലാത്തവരുടെ റിേട്ടൺ സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.