കൊച്ചി: പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ (പി.ഡബ്ല്യു.സി) രണ്ടു വർഷത്തെ വിലക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത കേരള സർക്കാർ നടപടിക്കെതിരായ സ്റ്റേ നാലാഴ്ചത്തേക്ക് കൂടി ഹൈകോടതി നീട്ടി. കേരള സ്റ്റേറ്റ് െഎ.ടി ഇൻഫ്ര സ്ട്രെക്ചർ ലിമിറ്റഡിെൻറ (കെ.എസ്.െഎ.ടി.െഎ.എൽ) സ്പേസ് പാർക്ക് പദ്ധതിയിൽ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് (പി.എം.യു) നടത്തുന്ന തങ്ങളുടെ ഭാഗം കേൽക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ഡബ്ല്യു.സി ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജിയിൽ നേരത്തെ തന്നെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
ഐ.ടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്‍റെ നിയമനത്തിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ഡബ്യൂ.സിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
സ്പേസ് പാർക്ക് പദ്ധതിയിലെ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റ് (പി.എം.യു) എന്ന നിലയിൽ പി.ഡബ്ല്യു.സിക്കായിരുന്നു കരാർ. ഇവിടെ നിയമിക്കുന്നവരുടെ പൂർണ ഉത്തരവാദിത്തം പി.ഡബ്ല്യു.സിക്കാണെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തയാളെ പശ്ചാത്തലം പോലും പരിശോധിക്കാതെ നിയമിെച്ചന്നത് കരാർ വ്യവസ്ഥകളിലെ ഗുരുതര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് െഎ.ടി പദ്ധതികളിലും വിലക്ക് ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.
സ്പേസ് പാർക്കിന് പുറമേ, കെ-ഫോൺ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് (പി.എം.യു) കരാറും പി.ഡബ്ല്യു.സിക്കുണ്ടായിരുന്നു. 2018 ഡിസംബർ ഒന്നിന് ആരംഭിച്ച കരാർ കാലാവധി 2020 നവംബർ 30ന് അവസാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.