കൊച്ചി: മലബാർ സിമൻറ്സിലെ ഫ്ലൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഒന്നാം പ്രതിയായ മുൻ ലീഗൽ അഡ്വൈസർ പ്രകാശ് ജോസഫിനെതിരായ രണ്ട് കുറ്റങ്ങളിൽ നടപടി തുടരാൻ ഹൈകോടതിയുടെ അനുമതി.
അതേസമയം, കുറ്റപത്രത്തിൽ പറയുന്ന വിശ്വാസ വഞ്ചന, സ്വത്ത് ക്രമക്കേട് എന്നീ കുറ്റങ്ങൾ ജസ്റ്റിസ് ആർ. നാരായണ പിഷാരടി റദ്ദാക്കി. ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് അനധികൃത നേട്ടമുണ്ടാക്കിയെന്ന അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റത്തിലും ഗൂഢാലോചനക്കുറ്റത്തിലും വിചാരണക്കോടതിക്ക് നടപടി തുടരാമെന്നാണ് കോടതിയുടെ ഉത്തരവ്.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മലബാര്‍ സിമൻറ്സിനുവേണ്ടി വി.എം. രാധാകൃഷ്ണന് എം.ഡിയായ എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഒമ്പതുവര്‍ഷത്തേക്ക് കരാറുണ്ടാക്കി ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് ആരോപിച്ചാണ് കേസ്.
മലബാര്‍ സിമൻറ്സ് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് 52.45 ലക്ഷം രൂപയുടെ ബാങ്ക് ഗാരൻറി പിന്‍വലിച്ചതാണ് കേസിനിടയാക്കിയത്. ഫ്ലൈ ആഷ് ഇറക്കുമതിയിലെ തര്‍ക്കങ്ങള്‍ തൂത്തുക്കുടി കോടതി പരിധിയിലാണ് വരുകയെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ മലബാര്‍ സിമൻറ്സ് മാനേജിങ് ഡയറക്ടറായിരുന്ന എം. സുന്ദര മൂർത്തിയും ലീഗല്‍ ഓഫിസറായിരുന്ന പ്രകാശ് േജാസഫും ചേർന്ന് പാലക്കാട് മുൻസിഫ് കോടതിയില്‍ കേസ് നല്‍കിയതാണ് കേസിെൻറ തുടക്കം. ബന്ധപ്പെട്ട കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ച് കേസ് മടക്കിയെങ്കിലും ഫലപ്രദമാകില്ലെന്നറിഞ്ഞിട്ടും ജില്ല കോടതിയിൽ അപ്പീൽ നൽകാനും ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാനുമുള്ള തെറ്റായ നിർദേശങ്ങൾ ഹരജിക്കാരൻ നൽകി.
ഇതിലൂടെ വിലയേറിയ സമയവും ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെടുത്തിയത് ക്രിമിനൽ പെരുമാറ്റ ദൂഷ്യമാണെന്നാണ് വിജിലൻസ് ആരോപണം. ഹരജിക്കാരനെക്കൂടാതെ സുന്ദരമൂർത്തിയും വി.എം. രാധാകൃഷ്ണനും എ.ആര്.കെ വുഡ് ആൻഡ് മെറ്റല്‍സ് എക്സി. ഡയറക്ടര്‍ എസ്. വടിവേലും കേസിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.