കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കാസർകോട്ടെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ) സംസ്ഥാന സർക്കാറിന് കൈമാറാനുള്ള നടപടി നാലാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. മൂന്ന് മാസത്തിനകം നടപടി പൂർത്തിയാക്കണമെന്ന 2020 ഒക്ടോബർ 13ലെ കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കമ്പനി ജീവനക്കാരനായ കെ.പി. മുഹമ്മദ് അഷറഫ് നൽകിയ കോടതിയലക്ഷ്യഹരജിയിലാണ് ഉത്തരവ്.
കേന്ദ്ര ഘനവ്യവസായ സെക്രട്ടറിക്കാണ് കോടതി നിർദേശം. തുടർന്ന് ഹരജി മാർച്ച് 22ന് പരിഗണിക്കാൻ മാറ്റി.ഭെൽ ഇം.എം.എൽ കമ്പനിയുടെ ഒാഹരികൾ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന് കൈമാറുന്ന നടപടി വൈകുന്നതിനാൽ ജീവനക്കാർ ശമ്പളംപോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് ആരോപിച്ച് ഹരജിക്കാരനടക്കം നൽകിയ ഹരജിയിലായിരുന്നു ഒക്ടോബറിലെ ഉത്തരവുണ്ടായത്.
കമ്പനി കൈമാറാന്‍ ഇരുസര്‍ക്കാറും വര്‍ഷങ്ങള്‍ക്കുമുമ്പ് തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവ് ഇറക്കുകയും ചെയ്തെങ്കിലും കേന്ദ്ര ഘനവ്യവസായ വകുപ്പിെൻറ അന്തിമാനുമതി ലഭിക്കാത്തതിനാല്‍ കൈമാറ്റം നടന്നില്ല. തുടർന്നാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.