കായൽ കൈയേറ്റം: എല്ലാ ഹരജിയും ചൊവ്വാഴ്​ച ഡിവിഷൻ ബെഞ്ച്​ പരിഗണിക്കും

കൊച്ചി: മാർത്താണ്ഡം കായൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട്​ മന്ത്രി തോമസ് ചാണ്ടിയും അദ്ദേഹത്തിനെതിരെ മറ്റു പലരും നൽകിയ ഹരജികൾ ഇൗമാസം14ന്​ ഒന്നിച്ച്​ പരിഗണിക്കാനായി മാറ്റി.

മന്ത്രിക്കെതിരായ ഹരജികൾ വെള്ളിയാഴ്​ച ഹൈകോടതിയുടെ പരിഗണനക്കെത്തിയെങ്കിലും സർക്കാറിനുവേണ്ടി ഹാജരാകേണ്ട സ്​റ്റേറ്റ് അറ്റോണി അവധിയിലാണെന്ന് അറിയിച്ചതോടെ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ആലപ്പുഴ കൈനകരി പഞ്ചായത്ത്​ അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖര സമിതി, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവരാണ്​ ഹരജി നൽകിയിരുന്നത്​.

കായൽഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ല കലക്​ടറുടെ റിപ്പോർട്ട്​ റദ്ദാക്കണമെന്ന തോമസ്​ ചാണ്ടിയുടെ ഹരജിയും ഡിവിഷൻ ബെഞ്ചി​​െൻറ പരിഗണനക്കെത്തിക്കണമെന്ന്​ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇൗ ഹരജി സിംഗിൾ ബെഞ്ച്​ പരിഗണനയിലുള്ള സാഹചര്യത്തിലായിരുന്നു ഇൗ ആവശ്യം. ഇത്​ അംഗീകരിക്കപ്പെട്ടതോടെയാണ്​ എല്ലാ ഹരജികളും ഒന്നിച്ച്​ പരിഗണിക്കുന്ന സാഹചര്യമുണ്ടായത്​.

Tags:    
News Summary - Kerala High Court Postponed Petitions Against Minister Thomas Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.