കൊച്ചി: ആലപ്പുഴ ജില്ല കലക്ടറുടെ റിേപ്പാർട്ടിനെതിരെ മുൻമന്ത്രി തോമസ് ചാണ്ടി നൽകിയ ഹരജിയുടെ വിധിപ്പകർപ്പ് പുറത്തുവന്നു. തോമസ് ചാണ്ടിക്കെതിരെ തുറന്ന കോടതിയിൽ പ്രകടിപ്പിച്ച വിമർശനങ്ങൾ വിധിപ്പകർപ്പിലുമുണ്ട്. മന്ത്രിസഭ യോഗത്തിൽ പോവുകയും യോഗത്തിലിരിക്കുകയുംചെയ്യുകയും മന്ത്രിയായിത്തന്നെ കോടതിയെ സമീപിച്ചിട്ട് വ്യക്തിപരമായാണ് പരിഹാരം തേടുന്നതെന്ന വാദമുയർത്തുകയും ചെയ്യുന്നത് തീർത്തും അനുചിതമാണെന്നതടക്കമുള്ള വിമർശനങ്ങൾ വിധിയിലുണ്ട്.
റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ല കലക്ടർ അന്വേഷണം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു. അങ്ങനെയെങ്കിൽ മന്ത്രിസഭയിലെ മന്ത്രിക്കെതിരെയാണ് തോമസ് ചാണ്ടി ഹരജി നൽകിയത്. ഇത്തരത്തിൽ ഹരജി നൽകുന്നത് ഭരണഘടന വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ചിലെ സീനിയർ ജഡ്ജിയുടെ വിധിന്യായത്തിൽ പറയുന്നു. മറ്റൊരു മന്ത്രിയുടെ ഉത്തരവിനെ തുടർന്ന് തനിക്കെതിെര നടക്കുന്ന അന്വേഷണത്തിൽനിന്നും കലക്ടറുടെ തുടർ നടപടിയിൽനിന്നും സർക്കാറിെനയും ഉദ്യോഗസ്ഥെരയും തടയണമെന്ന ആവശ്യമാണ് ഹരജിയിൽ ഉന്നയിക്കുന്നത്. മന്ത്രിയായിരിക്കുന്നിടത്തോളം കോടതിയുടെ റിട്ടധികാരം തേടി ഇത്തരം ഹരജി നൽകാനാവില്ല. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ലംഘിക്കുന്ന നടപടിയാണ് തോമസ് ചാണ്ടിയിൽനിന്നുണ്ടായത്. ഹരജി നിലനിൽക്കുന്നതല്ലെങ്കിലും കലക്ടറെ സമീപിച്ച് തെൻറ ഭാഗം വിശദീകരിക്കാൻ തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ സീനിയർ ജഡ്ജി ഹരജി തള്ളുകയാണ് ചെയ്തത്.
സീനിയർ ജഡ്ജിയുടെ നിലപാടിനോട് യോജിക്കുന്നതിനൊപ്പം ചില വസ്തുതകൾ കൂട്ടിച്ചേർക്കുന്നതായി വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിലെ സഹജഡ്ജിയുടെ വിധി. ഉദ്യോഗസ്ഥർ വരുത്തുന്ന തെറ്റുകൾക്ക് ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിെൻറ ചുമതലയുള്ള മന്ത്രിക്കാണെന്നിരിക്കെ ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തതിലൂടെ മറ്റൊരു മന്ത്രിയുടെ നടപടിക്കെതിരെയാണ് തോമസ് ചാണ്ടി ഹരജി നൽകിയതെന്ന് വിധിപ്പകർപ്പിൽ പറയുന്നു. മന്ത്രിയെന്നത് സർക്കാർ തന്നെയായതിനാൽ, സ്വന്തം നടപടികളെ എതിർത്തുള്ളതാണ് മന്ത്രി നൽകിയ ഹരജിയെന്നും കാണാം. ഏതെങ്കിലും നിയമം വ്യക്തിപരമായി തോമസ് ചാണ്ടി ലംഘിച്ചതായി കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നില്ലെന്നും അദ്ദേഹത്തിന് പങ്കാളിത്തമുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കെതിരെയാണുള്ളതെന്നും കോടതി വ്യക്തമാക്കുന്നു. എന്നാൽ, ഹരജി തീർപ്പാക്കുകയാണ് സഹജഡ്ജി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.