ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക്​ ഹൈകോടതി നോട്ടീസ്

കൊച്ചി: ജില്ല സെഷൻസ്​ കോടതിയെയും ജഡ്​ജിയെയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അഭിഭാഷകൻ ബി.എ. ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക്​ ഹൈകോടതി നോട്ടീസ്​. എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജിക്കെതിരെ ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ പരാതി സെഷൻസ്​ ജഡ്​ജ്​ തുടർനടപടിക്ക്​ ഹൈകോടതിക്ക്​ കൈമാറിയിരുന്നു. ഇൗ പരാതി ഹരജിയായി പരിഗണിച്ചാണ്​ ആളൂരിനോട്​ കോടതി വിശദീകരണം തേടിയത്​.

അതേസമയം, ആളൂരിനെതിരെ കോടതിയലക്ഷ്യ നടപടിക്ക്​ അനുമതി തേടി മറ്റൊരു അഭിഭാഷകൻ അഡ്വക്കറ്റ്​ ജനറലിന്​ നൽകിയ അപേക്ഷയിലു​ം എ.ജി അനുമതി നൽകി. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞശേഷം ജഡ്​ജിനും കോടതിക്കുമെതിരെ പ്രതിയുടെ അഭിഭാഷകനായ ആളൂർ അപകീർത്തികരമായ പ്രസ്​താവന നടത്തിയെന്നാണ്​ ആരോപണം.

Tags:    
News Summary - Kerala Highcourt to Adv. BA Aloor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.