െകാച്ചി: മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി ഫയലിൽ സ്വീകരിക്കണമോ എന്നു തീരുമാനിക്കാൻ ഹൈകോടതി 30ന് വാദം കേൾക്കും. ഹരജിയുടെ നിയമസാധുത പരിശോധിച്ച ശേഷമേ തുടർ നടപടി ആവശ്യമുള്ളൂെവന്ന് വ്യക്തമാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ സ്ഥാനത്ത് തുടരുന്നതിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കേരള, കൊച്ചി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാറാണ് ഹരജി നൽകിയത്.
മന്ത്രിക്കെതിരെ മന്ത്രി തന്നെ ഹരജി നൽകുകയും മന്ത്രിസഭ യോഗത്തിൽനിന്ന് നാലു മന്ത്രിമാൻ വിട്ടുനിൽക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി തുടരാൻ അവകാശമില്ലെന്ന് ഹരജിയിൽ പറയുന്നു. ഒരു മന്ത്രി മറ്റൊരു മന്ത്രിക്കും സർക്കാറിനുമെതിരെ ആരോപണമുന്നയിച്ചതിലൂടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി ഡിവിഷൻബെഞ്ച് തന്നെ വിധിന്യായത്തിൽ പരാമർശിച്ചത് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.