തിരുവനന്തപുരം: എട്ടുമുതല്‍ 12 വരെ ക്ലാസുകളുള്ള 4752 സ്കൂളുകളില്‍ ഹൈടെക് ക്ലാസ്മുറിക ള്‍ സ്ഥാപിച്ചതിനു പുറമെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9941 സ്കൂളുകളില്‍ ഹൈടെക് ലാ ബുകള്കൂടി സ്ഥാപിച്ചാണ് പുതിയ അധ്യയനവര്‍ഷം പിറക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ച ര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഹൈട െക് ലാബ് പദ്ധതിക്കായി 55086 ലാപ്ടോപ്പുകള്‍ക്കും യു.എസ്.ബി സ്പീക്കറുകള്‍ക്കും 23170 പ്രൊജക്ടറുകള്‍ക്കും വര്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
നേരത്തേ ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി 58,430 ലാപ്ടോപ്പുകളും 42,227 മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും 40,000ൽപരം യു.എസ്.ബി സ്പീക്കര്‍, എച്ച്.ഡി.എം.ഐ കേബിള്‍, മൗണ്ടിങ് കിറ്റ്, ഫേസ്പ്ലേറ്റ് എന്നിവയും 4688 ഡി.എസ്.എല്‍.ആര് കാമറകളും 4522 എല്‍.ഇ.ഡി പരിഷ്കരിച്ചുള്ള ടെലിവിഷനുകളും 4720 ഫുള്‍ എച്ച്.ഡി വെബ് ക്യാമുകളും സ്കൂളുകളില്‍ വിന്യസിച്ചിട്ടുണ്ട്. ഈ സ്കൂളുകളില്‍ പുതുതായി 4752 മള്‍ട്ടിഫങ്ഷന്‍ പ്രിൻററുകള്‍ ഈ മാസം എത്തിക്കും. മുഴുവന്‍ സ്കൂളുകള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് ലഭ്യമാക്കിയതിന് പുറമെ ക്ലാസ്മുറികള് നെറ്റ്വര്‍ക്ക് ചെയ്യുന്നതും ഈ മാസം പൂര്‍ത്തിയാകും. ഇതേത്തുടര്‍ന്ന് ലാബുകളില്‍ സെര്‍വറുകളും സ്ഥാപിക്കും.
പ്രൈമറി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1,83,235 അധ്യാപകർ പ്രത്യേക ഐ.ടി പരിശീലനം നേടി. ഡിജിറ്റല്‍ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുന്നവിധം പരിഷ്കരിച്ചിട്ടുള്ള ‘സമഗ്ര’ വിഭവ പോര്ട്ടലിെൻറ രണ്ടാംപതിപ്പാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ ലഭ്യമാക്കുക. സമഗ്രയുടെ ഓഫ്ലൈന് പതിപ്പും ലഭ്യമാകും.
ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്കായി 27,811 ഡിജിറ്റല്‍ റിസോഴ്സുകള്‍ സമഗ്രയിലുണ്ട്. 1898 സ്കൂളുകളിലായി 58,247 കുട്ടികള്‍ ഉണ്ടായിരുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐ.ടി ക്ലബുകളില്‍ പുതുതായി 60,000 കുട്ടികള്‍കൂടി ഈ വര്‍ഷം സജീവമാവും. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻസ്, റോബോട്ടിക്സ്, ഇൻറര്‍നെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ത്രീഡി ക്യാരക്ടര്‍ അനിമേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞവര്‍ഷം പരിശീലനം നേടിയ ‘ലിറ്റില്‍ കൈറ്റ്സ്’ അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ അധ്യയനവര്‍ഷം സ്കൂളുകള്‍ കേന്ദ്രീകരിച്ച് താൽപര്യമുള്ള മറ്റ് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കും.
സ്കൂള്‍ കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘സൈബര്‍ സേഫ്റ്റി പ്രോട്ടോക്കോള്‍’ അനുസരിച്ച് സൈബര്‍ സേഫ്റ്റി ക്ലിനിക്കുകള്‍ ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ രൂപീകൃതമാകും. ലിറ്റികൈറ്റ്സിലെ അടുത്തവര്‍ഷത്തെ ബാച്ചിലേക്കായി എട്ടാംക്ലാസിലെ വിദ്യാര്‍ഥികളെ ഈ മാസംതന്നെ െതരഞ്ഞെടുക്കും. എല്ലാ സ്കൂളുകളും തയാറാക്കുന്ന ഡിജിറ്റല്‍ മാഗസിനുകൾ ആഗസ്റ്റിൽ പ്രസിദ്ധീകരിക്കും.ഹൈടെക് പദ്ധതിയുടെ സ്വാധീനം പഠനവിധേയമാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ അക്കാദമിക നിലവാരം മികച്ചതാക്കാൻ പുതിയ പദ്ധതികള്‍ക്ക് ഈ വര്‍ഷം കൈറ്റ് തുടക്കം കുറിക്കുമെന്ന് വൈസ് ചെയര്മാന് ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.