കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനം സർക്കാർ സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേ പകരിൽനിന്ന് തട്ടിയെടുത്തത് 150 കോടിയോളം രൂപ. പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി യതോടെ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. എറണാകുളം എം.ജി റോഡിൽ പ്രവർത്തിക്കുന്ന കേര ള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്.
തൃശൂർ മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിലായി 28 ശാഖകളുള്ള സ്ഥാപനം വിരമിച്ചവരെയും ഉടൻ വിരമിക്കാനിരിക്കുന്നവരെയുമാണ് പ്രധാനമായും തട്ടിപ്പിന് ഇരകളാക്കിയത്. ചിലർ വിരമിച്ചപ്പോൾ കിട്ടിയ തുക പൂർണമായും നിക്ഷേപിച്ചു. കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേരിലൂടെയാണ് സർക്കാർ സ്ഥാപനമെന്ന പ്രതീതി സൃഷ്ടിച്ച് നിക്ഷേപകരെ ആകർഷിച്ചത്. ഏജൻറുമാർ വഴിയായിരുന്നു നിക്ഷേപകരെ കണ്ടെത്തിയിരുന്നത്.
30 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു. ആദ്യ മാസങ്ങളിൽ 14 ശതമാനം നിരക്കിൽ കൃത്യമായി പലിശ നൽകിയിരുന്നു. പിന്നീട് പലിശയും മുതലുമില്ലാതായതോടെ നിക്ഷേപകരിൽ ചിലർ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന്, പരാതി എറണാകുളം സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു. നൂറോളം പരാതികൾ എറണാകുളം സെൻട്രൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പത്തെണ്ണത്തിൽ കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിെൻറ ജനറൽ മാനേജർ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൃഷ്ണൻ നായർ അറസ്റ്റിലായി. മാനേജിങ് ഡയറക്ടർ അടൂർ സ്വദേശി ജി. ഉണ്ണികൃഷ്ണനായി തിരച്ചിൽ തുടരുകയാണ്. എറണാകുളം ശാഖയുടെ ലൈസൻറ് റദ്ദാക്കിയിട്ടുണ്ട്. അസി. കമീഷണർ കെ. ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സി.െഎ. അനന്തലാലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.