ന്യൂഡൽഹി: കോവിഡ് ബാധിച്ചയാളോട് ഫോണിൽ സംസാരിച്ച ബന്ധുക്കളെ വീട്ടിൽ സമ്പർക്ക വി ലക്കിലാക്കിയതിനെക്കുറിച്ച് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകനെ അന്തമാനിൽ അറസ്റ്റ്ചെയ്തു. സുബൈർ അഹമ്മദ ാണ് തിങ്കളാഴ്ച രാത്രി അറസ്റ്റിലായത്. ഇദ്ദേഹെത്ത ചൊവ്വാഴ്ച പോർട്ട്ബ്ലയർ അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജാമ്യത്തിൽ വിട്ടു. ജനങ്ങൾക്കിടയിൽ ഭീതിപടർത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്തെന്നു പറഞ്ഞാണ് അറസ്റ്റ്. അന്തമാനിലെ ഹദ്ദോ നഗരത്തിലെ നാലംഗ കുടുംബത്തിന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് മാധ്യമ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു തിങ്കളാഴ്ച സുബൈർ അഹമ്മദിെൻറ ട്വീറ്റ്.
എന്നാൽ, അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങൾ ചോദിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് സുബൈർ അഹമ്മദ് പ്രതികരിച്ചു. കോവിഡ് റെഡ്സോണായ വിംബർലിഗഞ്ചിലാണ് സുബൈർ അഹമ്മദ് കുടുംബത്തോടൊപ്പം താമസം. തിങ്കളാഴ്ച വൈകീട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലോക്ഡൗണിലായതിനാൽ പോകാനായില്ല. രാത്രി എട്ടു മണിയോടെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നുവർഷം വരെ തടവ് ലഭിക്കുന്ന ജാമ്യമില്ലാ വകുപ്പുകളും ഉൾപ്പെടുത്തി. ഇത് അഭിഭാഷകൻ കോടതിയിൽ ചോദ്യംചെയ്തതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
തന്നെ പാഠംപഠിപ്പിക്കുക എന്നതായിരുന്നു പൊലീസിെൻറ ഉദ്ദേശ്യമെന്ന് സുബൈർ അഹമ്മദ് പറഞ്ഞു. വീട്ടിൽനിന്ന് അകലെയുള്ള മറ്റൊരു പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിന് ഇതിനുമുമ്പും ഉദ്യോഗസ്ഥരിൽനിന്ന് ദുരനുഭവമുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.