മൂന്നു ​െസൻറിലെ കിടപ്പാടം​ ഒഴിപ്പിക്കാൻ തിടുക്കം; കോടതി വിധിച്ചിട്ടും ഒഴിപ്പിക്കാതെ കിടക്കുന്നത്​ ആയിരക്കണക്കിന്​​ ഏക്കർ

പത്തനംതിട്ട: മൂന്നു ​െസൻറിലെ കിടപ്പാടം​ ഒഴിപ്പിക്കാൻ വ്യഗ്രത കാട്ടിയ അധികൃതർക്ക്​ മുന്നിൽ കോടതിവിധികൾ വ​െര ഉണ്ടായിട്ടും ഒഴിപ്പിക്കാതെ കിടക്കുന്നത്​ ആയിരകണക്കിന്​ ഏക്കർ ഭൂമി. മിച്ചഭൂമി, റവന്യൂ, വനം ഭൂമികൾ എന്നീ ഇനങ്ങളിലാണ്​ ഒഴിപ്പിക്കാതെ ആയിരകണക്കിന്​ ഏക്കർ സംസ്​ഥാനത്തുള്ളത്​. സർക്കാർ വിലകൊടുത്തു വാങ്ങിയ നൂറുകണക്കിന്​ ഏക്കർ ഭൂമി വ്യാജ ആധാരം ചമച്ച്​ വിൽപ്പന നടത്തിയത്​ കണ്ടെത്തിയിട്ടും അതും ഒഴിപ്പിച്ചിട്ടില്ല.

കോടതിയിൽ നിന്ന്​ ഒഴിപ്പിക്കാൻ വിധിയുണ്ടായാൽ ബന്ധ​െപ്പട്ട കക്ഷികൾക്ക്​ അപ്പീൽ പോകാനോ, മ​െറ്റന്തെങ്കിലും നിയമക്കുരുക്ക്​ സൃഷ്​ടിക്കാനോ അവസരം നൽകി അധികൃതർ മാസങ്ങളോളം കാത്തു നിൽക്കുന്നതും കേരളം ഏറെ തവണ കണ്ടിട്ടുണ്ട്​. ഇങ്ങനെയെല്ലാം സംഭവിക്കുന്നത്​ ഭൂമിയുടെ ​ൈകവശക്കാർ വൻകിടകാരാകു​േമ്പാൾ മാത്രമാണെന്നതിനും നെയ്യാറ്റിൻകര അടക്കം ഉദാഹരണങ്ങളും നിരവധിയുണ്ട്​.

പാലക്കാട്​ ജില്ലയിൽ മംഗലം ഡാമിനടുത്ത്​ പഴയ യു.ടി.ടി കമ്പനിയുടെ ​18000 ഏക്കർ ഭൂമിയിൽ 3500 ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ ​ൈഹകോടതി വിധി​െച്ചങ്കിലും, മിച്ചഭൂമി ഏതെന്ന്​ തിരിച്ചറിയാൻ കഴിയുന്നി​െല്ലന്ന വിചിത്രവാദം ഉന്നയിച്ച്​ റവന്യൂ വകുപ്പ്​ ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. കൊല്ലം ജില്ലയിലെ ആര്യങ്കാവ് വില്ലേജിലെ 60 ഏക്കര്‍ വനഭൂമിയും മിച്ചഭൂമിയും 2012 ജൂണ്‍, ജൂലൈ മാസങ്ങളിൽ ഹാരിസൺസ്​ കമ്പനി മറിച്ചുവിറ്റതായി കണ്ടെത്തിയെങ്കിലും കേസ്​ പോലും എടുത്തില്ല.

ഒടുവിൽ വിജിലൻസ്​ കോടതി കേസെടുക്കാൻ ഉത്തരവിട്ടതോടെയാണ്​ കേസെടുത്തത്​. എന്നിട്ടും തുടർ നടപടി ഉണ്ടായില്ല. ഇടുക്കി ജില്ലയിലെ പെരുവന്താനം വില്ലേജിൽ (ഇപ്പോൾ കൊക്കയാർ വില്ലേജ്​) പെടുന്ന 1665.84 ഏക്കർ വരുന്ന ബോയ്​സ്​ എസ്​റ്റേറ്റ്​ ഹാരിസൺസ്​ കമ്പനി 2004ൽ കോഴിക്കോ​െട്ട പാരിസൺസ്​ ഗ്രൂപ്പിന്​ വിറ്റിരുന്നു. ഈ ഭൂമി ഹാരിസൺസി​െൻറ കൈവശ ഭൂമിപോലും ആയിരുന്നില്ല. ഈ ഭൂമി ഇടവക അക്വിസിഷൻ ആക്​ട്​ പ്രകാരം 1955ൽ തിരുവിതാംകൂർ സർക്കാർ വഞ്ഞിപ്പുഴ മഠത്തിൽ നിന്ന്​ 458/1955 നമ്പർ ആധാര പ്രകാരം വിലക്ക്​ വാങ്ങിയ ഭൂമിയായിരുന്നു.

4,16,358 രൂപയാണ്​ അന്ന്​ വിലയായി വഞ്ഞിപ്പുഴ മഠത്തിന്​ നൽകിയത്​. ഈ ഭൂമി പീരുമേട്​ സബ്​രജിസ്​ട്രാർ ഓഫിസിലെ 1150/2004 നമ്പർ ആധാര പ്രകാരമാണ്​ ഹാരിസൺസ്​ എഴുതി വിറ്റത്​. ഇത്​ കണ്ടെത്തിയിട്ടും ഭൂമി വീണ്ടെടുക്കാൻ ഒരു നടപടിയും റവന്യൂ വകുപ്പ്​ കൈക്കൊണ്ടിട്ടില്ല. സംസ്​ഥാനത്ത്​ 19276.5181 ഏക്കർ വനഭൂമി കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്​. ഇതിൽ 866.8997 ഏക്കർ ഭൂമി മാത്രമാണ്​ വീണ്ടെടുത്തിട്ടുള്ളത്​.

ഭൂപരിഷ്കരണ നിയമം നിലവില്‍ വന്ന 1970 ജനുവരി ഒന്നുമുതല്‍ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്യാനായത് കണ്ടെത്തിയതില്‍ പകുതി മിച്ചഭൂമി മാത്രമാണ്​. ബാക്കിയെല്ലാം കേസിൽ കുടുങ്ങികിടക്കുന്നു. ​കോടതിവിധികളുണ്ടായിട്ടും വീണ്ടും കേസിനു പോകാൻ ഭൂ ഉടമകൾക്ക്​ കൂട്ടു നിൽക്കുന്നത്​ റവന്യൂ അധികൃതരാണ്​. തോട്ടം മേഖലയിൽ അഞ്ചു ലക്ഷം ഏക്കർ സർക്കാർ ഭൂമി അനധികൃതമായി ടാറ്റയും ഹാരിസൺസും അടക്കം ​ൈകവശം വച്ചിരിക്കുന്നുവെന്ന്​ ഹൈകോടതിയിൽ വാദിച്ച സർക്കാറിനോട്,​ അത്​ വീണ്ടെടുക്കാൻ സിവിൽ കോടതികളെ സമീപിക്കാൻ ഹൈകോടതി 2018ൽ ഉത്തരവിട്ടിരുന്നു. ഇതുവരെ മൂന്നു ജില്ലകളിൽ മാത്രമാണ്​ കേസ്​ ഫയൽ ചെയ്​തത്​. അതും ഹാരിസൺസ്​ മലയാള കമ്പനിക്കെതിരായി മാത്രം.

ആറായിരം ഹെക്ടറിലധികം മിച്ചഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ കേസിൽ​പ്പെട്ട്​ കിടക്കുകയാണ്​. ഭൂപരിഷ്കരണ നിയമം നടപ്പാക്കി തുടങ്ങിയ 1970 ജനുവരി ഒന്നുമുതല്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്​. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൈവശക്കാര്‍ നല്‍കിയ 1400 ഓളം കേസുകളാണ് വര്‍ഷങ്ങളായി കോടതികളില്‍ കെട്ടികിടക്കുന്നത്. നാല് പതിറ്റാണ്ടിനിപ്പറം പഴക്കമുള്ള കേസുകളില്‍ പോലും തീര്‍പ്പായിട്ടില്ല. മുന്നാറിൽ നിരവധി കേസുകളിൽ ഭൂമി ഒഴിപ്പിക്കാൻ കോടതികളിൽ നിന്ന്​ ഉത്തരവുണ്ടായിട്ടും ഒഴിപ്പിക്കൽ നടന്നിട്ടില്ല.

വൻകിട കോർപ്പറേറ്റ്​ കമ്പനികളുടെ നഗ്​നമായ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിച്ച്​ അധികൃതർ മാറി നിൽക്കുകയാണ്​. സ്വാതന്ത്ര്യത്തിനു മുമ്പ്​ ഇംഗ്ലീഷ്​ കമ്പനികൾ ​ൈകവശം വച്ചിരുന്ന ലക്ഷകണക്കിന്​ ഏക്കർ ഭൂമികൾ സംസ്​ഥാനത്ത്​ ഒരു രേഖയുമില്ലാതെ ടാറ്റയടക്കം കമ്പനികൾ ​ൈകവശം ​െവക്കുന്നുണ്ട്​. അവ വീണ്ടെുക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ടാറ്റക്കെതിരെ സർക്കാർ ഭൂമി ​ൈകയ്യേറ്റത്തിന്​ ക്രൈംബ്രാഞ്ച്​ ഒമ്പത്​ കേസുകൾ 2015ൽ രജിസ്​റ്റർ ചെയ്​തിരുന്നു. അതിലും തുടർ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

മൂന്നാര്‍, ദേവികുളം, നെടുങ്കണ്ടം സ്​റ്റേഷനുകളിലായാണ്​ ഒമ്പതു കേസുകൾ രജിസ്​റ്റര്‍ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവെച്ച് ധനലാഭം ഉണ്ടാക്കിയെന്നാണ് കേസ്. പള്ളിവാസലില്‍ 11700ഉം, നേമക്കാട് 14200ഉം, ലക്ഷ്മി എസ്​റ്റേറ്റില്‍ 14200ഉം, നല്ലതണ്ണിയില്‍ 14700ഉം, ചെണ്ടുവാരയില്‍ 16,000ഉം മുണ്ടുമലയില്‍ 45,000വും മാട്ടുപ്പെട്ടിയില്‍ 12,500ഉം ഏക്കര്‍ അടക്കം ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ് കമ്പനി കൈയേറിയത്. ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടിലെ വിവിധ വകുപ്പുകളും ഐ.പി.സി 423, 424 വകുപ്പുകളും ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്തത്. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.