മാഹി: റെഡ് അലർട്ടുള്ള ന്യൂമാഹി പഞ്ചായത്തിലെ മസ്ജിദിൽ പ്രാർഥന നടത്തിയവർക്കെതി രെ കേസെടുത്തു. ഇവരിൽ നാലുപേരെ കണ്ണൂരിലെ കോവിഡ് കെയർ സെൻററിലേക്ക് 14 ദിവസത്തെ നിരീക് ഷണത്തിനായി അയച്ചു.
ന്യൂമാഹി പെരിങ്ങാടി മമ്മിമുക്കിലെ മമ്മിമുക്ക് ജുമാ മസ്ജിദിലാണ് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ നമസ്കാരം നടന്നത്. ഏതാനും ദിവസങ്ങളായി രഹസ്യമായി ഇവിടെ പ്രാർഥന നടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.ഇതേതുടർന്ന് ന്യൂമാഹി പൊലീസ് നടത്തിയ പരിശോധനയിലാണ് എട്ടുപേർ പ്രാർഥന നടത്തുന്നത് കണ്ടത്.
ഇവരിൽ നാലുപേർ ഓടിരക്ഷപ്പെട്ടു. പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കിൽ റഹ്മത്ത് മൻസിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസിൽ നൗഷാദ് (30), പെരിങ്ങാടി പുത്തൻപുരയിൽ പി. ഉമ്മർ (60), പെരിങ്ങാടി റഹ്മത്ത് ഹൗസിൽ ഇ.പി. സക്കറിയ (62) എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെയാണ് കേസെടുത്തത്. പിടിയിലായ നാലുപേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.