25 കോടിയുടെ ഭാഗ്യവാൻ കർണാടക സ്വദേശി അൽത്താഫ്

സുൽത്താൻ ബത്തേരി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ തി​രു​വോ​ണം ബം​ബ​ര്‍ ലോട്ടറിയുടെ ഒ​ന്നാം സ​മ്മാ​നം 25 കോടി രൂപ അടിച്ചത് കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫിന്. 42കാരനായ ഇദ്ദേഹം മെക്കാനിക്കാണ്. വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോൾ എടുത്ത ടിക്കറ്റിനാണ് സമ്മാനം.

വാടകവീട്ടിൽ കഴിയുന്ന അൽത്താഫിന് സ്വന്തമായി ഒരു വീട് വെക്കണമെന്നതാണ് ആദ്യത്തെ ആഗ്രഹം. മകളുടെ വിവാഹം നടത്തണമെന്നും മകന് മെച്ചപ്പെട്ട ഒരു ജോലി വേണമെന്നും അൽത്താഫ് പറയുന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ക​ട​യി​ൽ​നി​ന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടി.​ജി 434222 എ​ന്ന ടി​ക്ക​റ്റാ​ണ് ബ​ത്തേ​രി ഗാ​ന്ധി ജ​ങ്ഷ​നി​ലെ എ​ൻ.​ജി.​ആ​ർ ലോ​ട്ട​റി ക​ട​യി​ൽ​നി​ന്ന് വി​റ്റ​ത്. ക​ർ​ണാ​ട​ക മൈ​സൂ​രു ഹു​ന്നൂ​ർ ഹ​ള്ളി സ്വ​ദേ​ശി നാ​ഗ​രാ​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ക​ട. 

Tags:    
News Summary - Kerala lottery thiruvonam bumper winner althaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.