വെറും 60 സെക്കൻഡിൽ 60 ടൂറിസ്റ്റ് സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന വിഡിയോയുമായി രംഗത്തു വന്നിരിക്കയാണ് യൂട്യൂബറും ടെലിവിഷൻ താരവുമായ കാർത്തിക് സൂര്യ.
തൂക്കുപാലത്തിലും അമ്പലമുറ്റത്തും തെരുവിലും റെയിൽവേസ്റ്റേഷനിലും വെള്ളച്ചാട്ടത്തിലും കൊച്ചി മെട്രോയിലും കെട്ടുവള്ളത്തിലും അങ്ങനെ വ്യത്യസ്തമായ വിവിധയിടങ്ങളിൽ നൃത്തച്ചുവടുമായി എത്തുന്ന കാർത്തിക്കിന്റെ വിഡിയോ വൈറലായിരിക്കയാണ്.
ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്റെ പേജിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. മന്ത്രിയുടെ പേജിൽ 19 ലക്ഷത്തോളം പേർ വിഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് കാർത്തിക്കിന്റെ അനുപമമായ വിഡിയോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേവലം 60 സെക്കൻഡ് എന്നതാണെങ്കിലും ഇതിനു പിന്നിലെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നാണ് കാണികളുടെ പൊതു അഭിപ്രായം. karthiksuryavlogs എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കാർത്തിക് ആദ്യമായി വിഡിയോ ഷെയർ ചെയ്തത്.
കൊച്ചിയും ആലപ്പുഴയും കോഴിക്കോടും തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും വിഡിയോ കടന്നു പോകുന്നു. ഇതിനകം വൈറലായിക്കഴിഞ്ഞ വിഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഏകദേശം 30 ലക്ഷത്തോളം പേർ കാർത്തിക്കിന്റെ പേജിൽ വിഡിയോ കണ്ടു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.