കേരള മദ്​റസ എഡ്യുക്കേഷൻ ബോർഡ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്​: കേരള മദ്​റസ എഡ്യുക്കേഷൻ ബോർഡ്​ 2020-21 അധ്യയനവർഷം മദ്​റസ വിദ്യാർഥികൾക്ക്​ നടത്തിയ പ്രൈമറി, സെക്കൻററി പൊതു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പ്രൈമറി വിഭാഗത്തിൽ 89 ശതമാനവും സെക്കൻററി വിഭാഗത്തിൽ 88 ശതമാനവും പേർ വിജയിച്ചു.

കോവിഡ്​ സാഹചര്യത്തിൽ ഓൺലൈനായാണ്​ പരീക്ഷ നടത്തിയത്​. കേരളത്തിന്​ പുറമെ ജി.സി.സി രാഷ്​ട്രങ്ങളിലും പരീക്ഷ നടന്നു.

വിജയികളെ ഐ.ഇ.സി.ഐ ചെയർമാൻ ആർ. യുസുഫ്​, ഐ.ഇ.സി.ഐ സി.ഇ.ഒ ഡോ. ബദീഉസമാൻ, കേരള മദ്​റസ എജ്യുക്കേഷൻ ബോർഡ്​ ഡയറക്​ടർ സുശീർ ഹസൻ എന്നിവർ അനുമോദിച്ചു.

വിശദപരീക്ഷ ഫലം www.majliseduboard.org ൽ ലഭിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Kerala Madrasa Education Board exam result published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.