കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സിന് വ്യാഴാഴ്ച തുടക്കമാകും. മഹാരാജാസിന്റെ സിന്തറ്റിക് ട്രാക്കിൽ രാവിലെ 6.10ന് സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തോടെയാണ് അത്ലറ്റിക്സ് തുടങ്ങുക. 14 ഫൈനലുകളാണ് അത്ലറ്റിക്സിന്റെ ആദ്യദിനം നടക്കുക. നവംബർ 11വരെ നടക്കുന്ന 98 ഫൈനലുകളിൽ 2700 കായികതാരങ്ങൾ മാറ്റുരക്കും.
കായികമേളയുടെ ആദ്യരണ്ട് ദിനങ്ങളിൽ ഗെയിംസ് ഇനങ്ങളിൽ തിരുവനന്തപുരം കരുത്തുകാട്ടുകയാണ്. ബുധനാഴ്ച രാത്രി ഒടുവിൽ വിവരം ലഭിക്കുമ്പോൾ 842 പോയന്റുമായി ബഹുദൂരം മുന്നിലുള്ള തിരുവനന്തപുരത്തിന് പിന്നിലായി 464 പോയന്റുമായി കണ്ണൂരും 437 പോയന്റുമായി തൃശൂരുമാണുള്ളത്.
മേളയുടെ രണ്ടാംദിനത്തിൽ വുഷുവിലും ഖോഖോയിലും പരിക്കിന്റെ കളിയായിരുന്നു. ഒമ്പത് പേർക്ക് ഗുരുതര പരിക്കേറ്റതോടെ വുഷുമത്സരം നിർത്തിവെക്കേണ്ടിയും വന്നു. വുഷുവിൽ 63 പേർക്കും ഖോഖോയിൽ 40പേർക്കുമാണ് പരിക്കേറ്റത്. രണ്ടാംദിനം നീന്തലിൽ ആറ് മീറ്റ് റെക്കോഡ് പിറന്നു. ഇതോടെ മേളയിൽ റെക്കോഡിന്റെ എണ്ണം 13 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.