മന്ത്രിമാരെ നിയമിച്ചത് താനാണ്, ആ മന്ത്രിമാരാണ് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യുന്നത് -ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനോട് വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ അധികാരപരിധി ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും യൂനിവേഴ്‌സിറ്റികളിലെ വൈസ് ചാന്‍സിലര്‍ നിയമനം ഗവര്‍ണറുടെ അധികാരമാണെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

ഗവര്‍ണറെ വിമര്‍ശിക്കാന്‍ നിയമമന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ആ മന്ത്രിമാരാണ് ഇപ്പോള്‍ തന്നെ ചോദ്യം ചെയ്യുന്നത് എന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളം ലഹരിയുടെ തലസ്ഥാനമായി മാറുകയാണെന്നും ലോട്ടറിയും മദ്യവും വിറ്റ് പണം ഉണ്ടാക്കുകയാണ് കേരളം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ആരും തന്നെ നിക്ഷേപം നടത്തുന്നില്ല, നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമാണ് പോകുന്നത്. ലോട്ടറിയും മദ്യവും മതി എന്ന് കേരളം തീരുമാനിച്ചിരിക്കുകയാണ് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു.

ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും എന്ന് രാജ്ഭവന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഗവര്‍ണര്‍ നേരത്തെ മുന്നറിയിപ്പ്നല്‍കിയിരുന്നു.

Tags:    
News Summary - Kerala makes money by selling lottery and liquor - Governor Arif Muhammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.