കൊച്ചി: കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോക കേരള മാധ്യമസഭയില്‍ വന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.
50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്‌കാരം. ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച, മൂന്ന് വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമ സംബന്ധമായ ഗ്രന്ഥത്തിനാണ് പുരസ്‌കാരം നല്‍കുക. ഗ്രന്ഥകര്‍ത്താവിനോ, സുഹൃത്തുക്കള്‍ക്കോ, സംഘടനകള്‍ക്കോ, പ്രസാധകര്‍ക്കോ വായനക്കാര്‍ക്കോ പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം. അഞ്ച് പേരടങ്ങിയ ഒരു വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുക. ചുരുക്കപ്പട്ടികയില്‍ നിന്ന് മൂന്നംഗങ്ങളടങ്ങിയ പ്രത്യേക ജൂറി പുരസ്‌കാരം നിർണയിക്കും.
പുസ്തകങ്ങളുടെ പേരുകള്‍ 2023 ജനുവരി 15നകം അനില്‍ ഭാസ്‌കര്‍, സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോണ്‍: 0484 2422275 എന്ന വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇമെയില്‍ ഐഡിയിലോ ലഭ്യമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.