ഷെബീൻ മെഹബൂബ് എ.പി, കെ.എ. ഫൈസൽ, പി. സുബൈർ, നഹീമ പൂന്തോട്ടത്തിൽ

ഷെബീൻ മെഹബൂബിനും കെ.എ. ഫൈസലിനും പി. സുബൈറിനും നഹീമക്കും കേരള മീഡിയ അക്കാദമി ഫെല്ലോഷിപ്പ്

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ ഫെല്ലോഷിപ്പുകൾക്ക് മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീന്‍ മെഹബൂബ് എ.പി., പി. സുബൈർ, കെ.എ. ഫൈസൽ, സബ് എഡിറ്റർ നഹീമ പൂന്തോട്ടത്തിൽ എന്നിവർ അർഹരായി. 75000 രൂപയുടെ സമഗ്ര ഗവേഷക ഫെലോഷിപ്പിനാണ് ഷെബീൻ മെഹബൂബും കെ.എ. ഫൈസലും അർഹരായത്. പി. സുബൈറിനും നഹീമ പൂന്തോട്ടത്തിലിനും 10,000 രൂപയുടെ പൊതുഗവേഷണ ഫെല്ലോഷിപ്പാണ് ലഭിച്ചത്.

സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍ (1 ലക്ഷം വീതം)

 1. ജെബി പോള്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, മംഗളം) - മലയാള ലിപി, വാക്യഘടനയില്‍ പത്രഭാഷയുടെ സ്വാധീനം. 2. ടി.എസ്. അഖില്‍ (സബ് എഡിറ്റര്‍, ദേശാഭിമാനി) - മലയാള പത്രങ്ങളിലെ ചരമ വാര്‍ത്തകളുടെ പരിണാമം

സമഗ്ര ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍ (75,000/- രൂപ വീതം)

1. അപര്‍ണ കുറുപ്പ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍, ന്യൂസ് 18 കേരളം)- രാഷ്ട്രീയത്തിലെ സ്ത്രീകള്‍ മലയാള വാര്‍ത്താദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ആഖ്യാനശൈലിയും. 2. കെ.രാജേന്ദ്രന്‍ (സീനിയര്‍ ന്യൂസ് എഡിറ്റര്‍, കൈരളി)- അന്ധവിശ്വാസങ്ങളുടെ മാധ്യമചരിത്രം. 3. നിലീന അത്തോളി (സബ് എഡിറ്റര്‍, മാതൃഭൂമി) - മാധ്യമ വാര്‍ത്തകളുടെ ഇരകള്‍, അവരുടെ അതിജീവനം. 4. ഷെബിന്‍ മെഹബൂബ് എ.പി (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം)- മാധ്യമ ചരിത്രത്തിലെ പുറന്തളളലിന്റെ രാഷ്ട്രീയവും സ്വലാഹുല്‍ ഇഖ്‌വാനും. 5. നിഷാന്ത് എം.വി. (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, ഏഷ്യാനെറ്റ് ന്യൂസ്) - വാര്‍ത്ത; ജനപ്രിയ സംസ്‌കാര നിര്‍മ്മിതിയുടെ ദൃശ്യമാധ്യമ പാഠങ്ങള്‍. 6. എം. പ്രശാന്ത് (ചീഫ് റിപ്പോര്‍ട്ടര്‍, ദേശാഭിമാനി) - മണിപ്പൂര്‍ കലാപവും ദേശീയ - പ്രാദേശിക മാധ്യമങ്ങളും: ഉളളടക്ക വിശകലനവും താരതമ്യ പഠനവും. 7. ഫൈസല്‍ കെ.എ (മാധ്യമം) - കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ട്; സ്ത്രീ ശാക്തികരണവും മാധ്യമങ്ങളും. 8. ദീപക് ധര്‍മ്മടം (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍, 24 ന്യൂസ്) - മാധ്യമങ്ങളും പോലീസും മനുഷ്യാവകാശവും. 9. റിസിയ പി.ആര്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, ജനയുഗം) - ആദിവാസി സ്ത്രീ ശാക്തീകരണത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം. കാറ്റഗറി:

പൊതു ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവര്‍ ( 10,000/- രൂപ വീതം)

1. ബിജു പരവത്ത് (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി) - സഹകരണ സാമ്പത്തിക ബദലിന് മാധ്യമങ്ങളുടെ പങ്കാളിത്തം. 2. അലീന മരിയ വര്‍ഗ്ഗീസ് (സോഷ്യല്‍മീഡിയ സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാതൃഭൂമി)- ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളിലെ മാനസിക ആഘാതം: ബോധവത്ക്കരണത്തിലും അതിജീവിനത്തിലും മാധ്യമങ്ങളുടെ പങ്ക്. 3. ബിലു അനിത്‌സെന്‍ (ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍, കേരള ടുഡേ)- രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വംശീയതയും മാധ്യമങ്ങളും. 4. അജിത്ത് കണ്ണന്‍ (റിപ്പോര്‍ട്ടര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്) - Sensationalism in reporting cases under POCSO Act - 2012 and the aftermath of child sexual abuse for survivors and their family. 5. കെ.ആര്‍. അജയന്‍ (അസിസ്റ്റന്റ് എഡിറ്റര്‍, ദേശാഭിമാനി) - ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ യാത്രകളും പരിപ്രേക്ഷ്യങ്ങളും. 6. സി.റഹിം (ബ്യൂറോ ചീഫ്, മലയാളം ന്യൂസ്) - വന്യജീവികളും മാധ്യമങ്ങളും. 7. എ.ആര്‍. ആനന്ദ് (വീക്ഷണം)- കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹിക ഉന്നമനവും ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒരു പഠനം. 8. സുബൈര്‍ പി. (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം),- നവമാധ്യമങ്ങള്‍ സൃഷ്ടിച്ച സമാന്തര ലോകം; ആ ലോകത്തിനപ്പുറത്തെ മുഖ്യധാരാ മാധ്യമങ്ങള്‍. 9. സുനി അല്‍ഹാദി എസ്.എച്ച് (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം) - മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് വനിതകളുടെ കൊഴിഞ്ഞുപോക്ക്: കാരണങ്ങളും പരിഹാരങ്ങളും. 10. പി.എസ് റംഷാദ് (പത്രാധിപസമിതി അംഗം സമകാലിക മലയാളം വാരിക)- കേരളത്തിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയിലെ മാധ്യമ സ്വാധീനവും അവരുടെ മാധ്യമ ഉപയോഗവും സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാനും മാറ്റങ്ങള്‍ക്കു വേണ്ടിയുളള ഇടപെടലിനും മാര്‍ഗദര്‍ശനമാകാവുന്ന ഒരു പഠനം.11. നഹീമ പി. (മാധ്യമം) സ്ത്രീ കേന്ദ്രീകൃത കുറ്റകൃത്യവാര്‍ത്തകളുടെ രൂപവും ഉളളടക്കവും -ഓണ്‍ലൈന്‍, അച്ചടി, ദൃശ്യമാധ്യമങ്ങളില്‍- ഒരു പഠനം. 12. ജി.ഹരികൃഷ്ണന്‍ (ബ്യൂറോചീഫ്, മംഗളം) - കുട്ടനാടിന്റെ അതിജീവനവും, മാധ്യമങ്ങളും. 13. വിനോദ് കുമാര്‍ എം.കെ (ബ്യൂറോ ചീഫ്, ജനം ടി.വി) - അനാഥ ബാല്യങ്ങളും മാധ്യമശ്രദ്ധയും. 14. കെ.എന്‍. സുരേഷ്‌കുമാര്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കേരള കൗമുദി)- മാധ്യമങ്ങളും കുട്ടികളും. ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പ് വിതരണം ചെയ്യും.

Tags:    
News Summary - kerala media academy fellowship announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.