കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് സാധാരണക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾപോലും നിഷേധിക്കുന്ന സർക്കാർ മന്ത്രിമന്ദിരങ്ങൾക്ക് മോടികൂട്ടാൻ ചെലവഴിച്ചത് ലക്ഷങ്ങൾ. ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒൗദ്യോഗികവസതികൾ മോടിപിടിപ്പിക്കാനുള്ള മരാമത്തുപണികൾക്ക് ചെലവഴിച്ചത് 82,35,743 രൂപയാണ്. എം.എം. മണിയാണ് ഇൗ ഇനത്തിൽ പണം ചെലവഴിക്കാത്ത ഏക മന്ത്രിയെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
മന്ത്രിമന്ദിര അറ്റകുറ്റപ്പണിക്ക് 13,18,937 രൂപ ചെലവഴിച്ച മുൻ വ്യവസായമന്ത്രി ഇ.പി. ജയരാജനാണ് ഇക്കാര്യത്തിൽ മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തൈക്കാട് ഹൗസ് മോടികൂട്ടാൻ ചെലവിട്ടത് 12,42,671 രൂപയാണ്. ക്ലിഫ് ഹൗസിന് 9,56,871 രൂപ ചെലവഴിച്ച മുഖ്യമന്ത്രിയാണ് മൂന്നാം സ്ഥാനത്ത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഏറ്റവും കുറച്ച് തുക ചെലവഴിച്ചത്-33,000 രൂപ. സഹകരണ, ടൂറിസം മന്ത്രിയുടെ വസതിക്ക് 5,55,684 രൂപ ചെലവിട്ടു.
പിണറായി സർക്കാർ അധികാരമേറ്റപ്പോൾ സഹകരണ, ടൂറിസം മന്ത്രിയായിരുന്ന എ.സി. മൊയ്തീനെ ഇ.പി. ജയരാജെൻറ രാജിയെത്തുടർന്ന് വ്യവസായവകുപ്പിലേക്ക് മാറ്റുകയായിരുന്നു. ഗതാഗതമന്ത്രിയുടെ വസതിയായ കാവേരിയുടെ അറ്റകുറ്റപ്പണിക്ക് 2,27,954 ലക്ഷം രൂപ ചെലവായി. ഇൗ വർഷം ജനുവരി 31വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തിെൻറ ആകെ കടബാധ്യത 2,09,286.06 കോടിയാണ്. ആളോഹരി കടബാധ്യത 60,950.59 രൂപയും. നിത്യെചലവുകൾക്കു പോലും പണമില്ലാതെ ശമ്പളവും സാമൂഹികസുരക്ഷ പെൻഷനുകളുംവരെ മുടങ്ങുന്നതിനിെടയാണ് മന്ത്രിമാരുടെ ധൂർത്ത്.
മന്ത്രിമന്ദിരങ്ങൾക്ക് തുക ചെലവിട്ടത് അത്യാവശ്യംവേണ്ട അറ്റകുറ്റപ്പണിക്കാണെന്നും ചുറ്റുമതിൽ, കൂട്ടിച്ചേർക്കൽ, മോടിപിടിപ്പിക്കൽ ഇനങ്ങളിൽ അല്ലെന്നുമാണ് ആർ.ടി.െഎ കേരള ഫെഡറേഷൻ പ്രസിഡൻറ് അഡ്വ. ഡി.ബി. ബിനുവിന് ലഭിച്ച വിവരാവകാശ മറുപടിയിലുള്ളത്.
കടക്കെണി മറികടക്കാൻ മുണ്ടുമുറുക്കണമെന്ന് പറഞ്ഞ ധനമന്ത്രി തോമസ് െഎസക്കിന് പേഴ്സനൽ സ്റ്റാഫിന് പുറമെ ഒൗദ്യോഗികവസതിയിൽ പരിചാരകരായി 11പേരുണ്ട്. ഇവരിൽ പാചകക്കാരി ഒഴികെയുള്ള 10പേർ ടൂറിസം വകുപ്പിൽനിന്നുള്ള ജീവനക്കാരാണ്. ലാസ്കർ, സ്വീപ്പർ, ഗാർഡനർ തസ്തികകളിലാണ് ഇവരുടെ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.