തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഒാഫിസർമാരായി (എസ്.എച്ച്.ഒ) സർക്കിൾ ഇൻസ്പെക്ടർമാരെ തന്നെ നിയമിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ധനവകുപ്പ് ഉന്നയിച്ച എതിർവാദം തള്ളി. 64 സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരായി സി.െഎമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും 196 ഇടങ്ങളിലേ സി.െഎമാരെ നിയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ.
ശേഷിച്ച സ്റ്റേഷനുകളിൽ സി.െഎമാരെ നിയമിക്കുന്നതിനോട് ധനവകുപ്പ് അനുഭാവപൂർവ നിലപാട് കൈക്കൊണ്ടിരുന്നില്ല. സ്ഥാനക്കയറ്റം നൽകുേമ്പാൾ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയായിരുന്നത്. ആ അനിശ്ചിതത്വം നീക്കിയാണ് 268 സ്റ്റേഷനുകളില്‍ കൂടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാൻ തീരുമാനം. പുതിയ തീരുമാനം നടപ്പാകുന്നതോടെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും എസ്.എച്ച്.ഒമാരായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ നിയമിതരാകും. ഇൗ സംവിധാനം നിലവിൽ വന്നതോടെ കുറ്റാന്വേഷണത്തിലും സ്റ്റേഷനുകളുടെ കാര്യക്ഷമതയിലും ശ്രദ്ധേയനേട്ടം കൈവരിച്ചെന്നാണ് സർക്കാർ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.