തിരുവനന്തപുരം: എസ്.എ.പി ക്യാമ്പിൽനിന്ന് വെടിയുണ്ടകൾ കാണാതായ കേസിൽ അന്വേഷണം സി. ഐ, ഡിവൈ.എസ്.പി റാങ്കുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കും. അതിെൻറ ഭാഗ മായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആ കാലഘട്ടത്തിൽ പേരൂര്‍ക്കട എസ്.എ.പി ക്യാമ ്പിൽ ജോലിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റൻറ് കമാൻഡൻറുമാരെയും ചോദ്യംചെയ്യും. തോക്കുകളുടെ കണക്കെടുത്ത മാതൃകയില്‍ വെടിയുണ്ടകള്‍ എണ്ണിത്തിട്ടപ്പെടുത്തി നഷ്ടം നിശ്ചയിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. 12,061 വെടിയുണ്ടകൾ കാണാതായതായാണ് സി.എ.ജിയുടെ കണ്ടെത്തൽ.
ക്യാമ്പിൽനിന്ന് നഷ്ടപ്പെട്ട വെടിയുണ്ടകൾക്ക് പകരം വ്യാജ വെടിയുണ്ടകള്‍ നിര്‍മിച്ച് െവച്ചതിന് എസ്.ഐ റെജി ബാലചന്ദ്രനെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ കൂടി അന്വേഷിക്കുന്നത്. ഒരു ഹവിൽദാർ ഒറ്റക്ക് വിചാരിച്ചാൽ ഇത്തരത്തിൽ ക്രമക്കേട് കാണിക്കാൻ കഴിയില്ലെന്നാണ് ക്രൈംബ്രാഞ്ചിെൻറ വിലയിരുത്തൽ. 1996 മുതൽ 2018 വരെ 22 വർഷത്തിനുള്ളിൽ പലഘട്ടത്തിലാണ് വെടിയുണ്ടകൾ നഷ്ടപ്പെട്ടത്. 2014ലെ സംഭവവുമായി ബന്ധപ്പെട്ട് മാത്രമാണ് ഇപ്പോൾ അറസ്റ്റ്. അതിനാൽ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരില്‍ ഒതുങ്ങുന്നതാവില്ല ഇൗ തട്ടിപ്പെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
വെടിയുണ്ട ഉരുക്കി നിര്‍മിച്ച എംബ്ലം ക്യാമ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥെൻറ മുറിയിലെ പോഡിയത്തിലാണ് പിടിപ്പിച്ചിരുന്നത്. വെടിയുണ്ടകൾ ഉരുക്കിയതിലടക്കം ഉന്നതര്‍ക്ക് അറിവോ പങ്കോ ഉണ്ടെന്ന് മാത്രമല്ല നിലവില്‍ അസിസ്റ്റൻറ് കമാന്ഡൻറായിരിക്കുന്ന വ്യക്തി മുമ്പ് ഇന്‍സ്പെക്ടറായിരുന്ന 2012-13 കാലഘട്ടത്തില്‍ 3624 വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. 12061 വെടിയുണ്ടകള്‍ നഷ്ടമായെന്ന് സി.എ.ജി പറയുന്നുണ്ടെങ്കിലും അത്രയും ഇല്ലെന്നാണ് പൊലീസിെൻറ കണക്ക്. ഈ വ്യത്യാസം പരിഹരിക്കാനാണ് കണക്കെടുക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയത്. സി.എ.ജി റിപ്പോർട്ട് വിവാദമായെങ്കിലും യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നടന്ന ക്രമക്കേടിലാണ് ഇപ്പോൾ അറസ്റ്റെന്നത് സർക്കാറിന് ആശ്വാസം പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.